

യാങ്കൂൺ: സൈനിക അട്ടിമറിക്ക് ശേഷം മ്യാന്മറിൽ നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പൂർത്തിയായി (Myanmar Election 2025). ഡിസംബർ 28-ന് നടന്ന വോട്ടെടുപ്പിൽ 52 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി സൈനിക വക്താവ് സാ മിൻ തുൻ അറിയിച്ചു. ആറര ദശലക്ഷത്തിലധികം ആളുകൾ വോട്ട് രേഖപ്പെടുത്തിയതായാണ് സൈന്യത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, രാജ്യത്തെ പ്രമുഖ പ്രതിപക്ഷ പാർട്ടികളെയും നേതാക്കളെയും മാറ്റിനിർത്തി നടത്തുന്ന ഈ തിരഞ്ഞെടുപ്പ് വെറും 'പ്രഹസനം' ആണെന്ന് മനുഷ്യാവകാശ സംഘടനകളും പാശ്ചാത്യ രാജ്യങ്ങളും വിമർശിച്ചു.
മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 102 ടൗൺഷിപ്പുകളിലാണ് വോട്ടെടുപ്പ് നടന്നത്. സൈനിക അനുകൂല പാർട്ടിയായ യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡെവലപ്‌മെന്റ് പാർട്ടി (USDP) 80 ശതമാനത്തിലധികം സീറ്റുകളിൽ വിജയിച്ചതായി അവകാശപ്പെട്ടു. 2020-ൽ നടന്ന തിരഞ്ഞെടുപ്പിൽ 70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ സ്ഥാനത്താണിത്.
തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടങ്ങൾ 2026 ജനുവരി 11-നും ജനുവരി 25-നും നടക്കും. ആഭ്യന്തര യുദ്ധം രൂക്ഷമായ പല മേഖലകളിലും തിരഞ്ഞെടുപ്പ് നടത്താൻ സാധിച്ചിട്ടില്ല. നോബൽ സമ്മാന ജേതാവ് ഓങ് സാൻ സൂ ചി ഇപ്പോഴും തടവിലാണെന്നും അവരുടെ പാർട്ടി പിരിച്ചുവിട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Myanmar’s military regime has claimed a 52% voter turnout in the first phase of its national elections held on December 28, 2025. While the military-backed USDP claims a massive victory, international rights groups and the UN have dismissed the polls as a "sham" due to the exclusion of opposition parties and ongoing civil unrest. The election is being held in three phases, with the remaining rounds scheduled for January 11 and 25, 2026, though large parts of the country remain too unstable for voting.