

ഒട്ടാവ: ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ കനേഡിയൻ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യവുമായി കാനേഡിയൻ ജനത(Canadian Citizenship). ഇത് സംബന്ധിച്ച് ഒന്നരലക്ഷം പേർ ഒപ്പിട്ട ഹർജി, ബ്രിട്ടിഷ് എഴുത്തുകാരി ക്വാലിയ റീഡിന്റെ നേതൃത്വത്തിൽ കാനഡ പാർലമെന്റിൽ സമർപ്പിച്ചു. രാജ്യത്തെ യു.എസിന്റെ 51ാം സംസ്ഥാനമാക്കി മാറ്റുമെന്ന് ഭീഷണി മുഴക്കുന്നു, കാനഡയെ തുടർച്ചയായി അധിക്ഷേപിക്കുന്നു, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി മസ്കിനുള്ള ബന്ധം തുടങ്ങിയവ ചൂണ്ടികാട്ടിയാണ് കനേഡിയൻ ജനത ഹർജി സമർപ്പിച്ചത്. കനേഡിയൻ സ്വദേശിയായ അമ്മ വഴിയാണ് ദക്ഷിണാഫ്രിക്കയിലാണു ജനിച്ചതെങ്കിലും മസ്കിന് കാനഡയിൽ പൗരത്വം ലഭിച്ചത്.