
ന്യൂഡൽഹി: യൂറോപ്പിലെ ഏറ്റവും സജീവ അഗ്നിപർവ്വതമായ മൗണ്ട് എറ്റ്ന പൊട്ടിത്തെറിച്ചു(Mount Etna). ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ഇതേ തുടർന്ന് ആകാശത്തേക്ക് വൻതോതിൽ ചാരവും പുകയും ഉയർന്നു പൊങ്ങി. ചാരനിറത്തിലുള്ള പുക 4 മൈൽ ഉയരത്തിൽ ഉയർന്നതായാണ് വിവരം.
ഇത് വിമാന സർവീസുകളെ ഭാഗീകമായി ബാധിച്ചു. സംഭവ സമയത്ത് പ്രദേശത്തുണ്ടായ വിനോദസഞ്ചാരികളെ ഉടൻ തന്നെ മാറ്റി പാർപ്പിച്ചു. കഴിഞ്ഞ മെയ് മാസത്തിലും മൗണ്ട് എറ്റ്നയിൽ വലിയ സ്ഫോടനം ഉണ്ടായിരുന്നു.
നിലവിലെ സാഹചര്യം വിലയിരുത്തി അധികൃതർ ജനങ്ങളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുകയും ഭീഷണി കുറയുന്നതുവരെ പ്രദേശത്ത് നിന്ന് മാറിനിൽക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.