സിയോൾ: ദക്ഷിണ കൊറിയയിൽ പരീക്ഷാ പേപ്പറുകൾ മോഷ്ടിക്കാൻ സ്കൂളിൽ അതിക്രമിച്ചു കയറിയ അധ്യാപികയെയും ഹൈസ്കൂൾ വിദ്യാർത്ഥിയുടെ രക്ഷിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു(exam).
ജൂലൈ 4 ന് പുലർച്ചെ 1:00 മണിയോടെ സിയോളിൽ നിന്ന് ഏകദേശം 270 കിലോമീറ്റർ തെക്ക് അൻഡോങ്ങിലെ ഒരു ഹൈസ്കൂളിലാണ് സംഭവം നടന്നത്. എന്നാൽ അലാറം മുഴങ്ങിയതോടെയാണ് ഇവർ പിടിയിലായത്.
31 വയസ്സുള്ള അധ്യാപികയും 48 വയസ്സുള്ള അമ്മയും കുറ്റം സമ്മതിച്ചതായാണ് വിവരം. ഇരുവരും വിദ്യാർത്ഥിയുടെ പഠനത്തിൽ ഉന്നതി കൈവരിക്കാൻ മുൻപും സമാനമായ മോഷണങ്ങൾ നടത്തിയിരിക്കാമെന്ന് പോലീസ് പറഞ്ഞു.