

റാബത്ത്: മൊറോക്കോയിൽ (Morocco) ആഞ്ഞടിച്ച കഠിനമായ ശൈത്യകാല കൊടുങ്കാറ്റിലും മിന്നൽ പ്രളയത്തിലും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രളയത്തിൽപ്പെട്ട് ഇതുവരെ 37 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. ദുരിതബാധിതരായ കുടുംബങ്ങളെ സഹായിക്കുന്നതിനായി 28 പ്രവിശ്യകളിലായി ഏകദേശം 73,000 കുടുംബങ്ങൾക്ക് സഹായം എത്തിക്കുന്ന രാജ്യവ്യാപകമായ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മൊറോക്കോ സർക്കാർ തുടക്കം കുറിച്ചു.
തീരദേശ നഗരമായ സാഫിയിൽ ഞായറാഴ്ചയുണ്ടായ അതിശക്തമായ മഴയാണ് വൻ ദുരന്തത്തിന് കാരണമായത്. വെറും ഒരു മണിക്കൂർ നീണ്ടുനിന്ന മഴയിൽ നഗരം വെള്ളത്തിനടിയിലാവുകയും വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തു. നിരവധി വീടുകളും കടകളും തകർന്നു. വെള്ളം ഉയർന്നതിനെത്തുടർന്ന് കടകൾക്കുള്ളിൽ കുടുങ്ങിപ്പോയ വ്യാപാരികളും തൊഴിലാളികളുമാണ് മരണപ്പെട്ടവരിൽ അധികവും. ദുരന്തത്തിന് പിന്നാലെ നഗരത്തിലെ വിദ്യാലയങ്ങൾ മൂന്ന് ദിവസത്തേക്ക് അടച്ചു. ഹൈ അറ്റ്‌ലസ് പർവതനിരകളിൽ ശക്തമായ മഞ്ഞുവീഴ്ചയ്ക്കും വടക്കൻ-മധ്യ മേഖലകളിൽ കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ അധികൃതർ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായ ഏഴ് വർഷത്തെ വരൾച്ചയ്ക്ക് ശേഷമാണ് മൊറോക്കോയിൽ ഇത്തരമൊരു അതിശക്തമായ മഴയും പ്രളയവും ഉണ്ടാകുന്നത്. നഗരത്തിലെ ഓടകളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും അപര്യാപ്തതയാണോ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് കണ്ടെത്താൻ പ്രോസിക്യൂട്ടർമാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Morocco has launched a nationwide emergency relief operation for 73,000 households following deadly winter storms and flash floods that killed at least 37 people in the coastal city of Safi. The disaster, which destroyed homes and shops, occurred after intense rainfall overwhelmed the city's infrastructure. Authorities have issued red alerts for heavy snowfall in the High Atlas mountains and heavy rain in central regions. An investigation is underway to determine if drainage and infrastructure failures contributed to the high death toll in Safi.