
കാഠ്മണ്ഡു: രാജവാഴ്ചയും ഹിന്ദുരാജ്യ പദവിയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നേപ്പാളില്‍ സുരക്ഷാ സേനയും രാജഭരണത്തെ അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടല്‍. സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടുകയും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വെള്ളിയാഴ്ചയുണ്ടായ അക്രമത്തില്‍ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ നിരവധി വീടുകളും മറ്റ് കെട്ടിടങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കി. ഇതിൽ വ്യാപാര സമുച്ചയം, ഒരു ഷോപ്പിംഗ് മാള്‍, ഒരു രാഷ്ട്രീയ പാര്‍ട്ടി ആസ്ഥാനം, മാധ്യമസ്ഥാപനത്തിന്റെ കെട്ടിടം ഉൾപ്പെടുന്നു.
സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ് നിരവധി തവണ കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. ഇതിന് പുറമേ മൂന്ന് സ്ഥലങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.