

ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനിയുടെ (Mohammed Shia al-Sudani) സഖ്യം രാജ്യത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയതായി റിപ്പോർട്ട്. രാജ്യത്ത് ഉടനീളം സംഘർഷങ്ങൾക്കിടയിലും ഇറാഖ് സ്ഥിരതയുടെ അപൂർവ കാലഘട്ടങ്ങളിലൊന്നിന് സാക്ഷ്യം വഹിക്കുന്ന സമയത്താണ് ചൊവ്വാഴ്ച രാജ്യവ്യാപകമായ വോട്ടെടുപ്പ് നടന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം മുഹമ്മദ് ഷിയ അൽ-സുദാനിയുടെ നേതൃത്വത്തിലുള്ള "പുനർനിർമ്മാണവും മാറ്റവും" (Reconstruction and Change) എന്ന സഖ്യത്തിന് 1.3 ദശലക്ഷം വോട്ടുകൾ ലഭിച്ചു. എതിർ സ്ഥാനാർത്ഥിയേക്കാൾ 370,000 വോട്ടാണ് മുഹമ്മദ് ഷിയയുടെ സഖ്യം സ്വന്തമാക്കിയത്. "രാഷ്ട്രീയ വ്യവസ്ഥയിലുള്ള വിശ്വാസം പുനഃസ്ഥാപിക്കപ്പെട്ടതിനെ" പ്രതിഫലിക്കുന്നുവെന്ന് അൽ-സുദാനി പറഞ്ഞു. എങ്കിലും, സ്വാധീനമുള്ള ഷിയാ പുരോഹിതനായ മുക്തദ അൽ-സദർ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതിനെ തുടർന്ന് ബാഗ്ദാദിലും നജഫിലും ഉൾപ്പെടെ നിരവധി ഇറാഖികൾ വോട്ട് ചെയ്യാതിരിക്കാൻ തീരുമാനിച്ചത് നിരാശയുണ്ടാക്കി.
ഭൂരിപക്ഷം പ്രവിശ്യകളിലും ഷിയാ, സുന്നി, കുർദിഷ് പാർട്ടികൾ തങ്ങളുടെ സ്വാധീന മേഖലകളിൽ മുന്നിലെത്തിയപ്പോൾ, സുന്നി ഭൂരിപക്ഷമുള്ള നിനവേയിൽ കുർദിസ്ഥാൻ ഡെമോക്രാറ്റിക് പാർട്ടി (KDP) വിജയിച്ചത് അപ്രതീക്ഷിതമായിരുന്നു. ഇറാഖ് പാർലമെന്റിലെ 329 സീറ്റുകളിൽ ഒരു കക്ഷിക്കും തനിച്ച് ഭൂരിപക്ഷം നേടാൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ, ഒരു സർക്കാർ രൂപീകരിക്കുന്നതിനായി രാഷ്ട്രീയ പാർട്ടികൾ ഉടൻതന്നെ സഖ്യ ചർച്ചകൾ ആരംഭിക്കും. 2003-ലെ യുഎസ് അധിനിവേശത്തിന് ശേഷം നടക്കുന്ന ആറാമത്തെ ദേശീയ തിരഞ്ഞെടുപ്പാണിത്.
Iraqi Prime Minister Mohammed Shia al-Sudani’s "Reconstruction and Change" coalition secured the highest number of votes in the country's national parliamentary election, with the PM hailing the 56% turnout as a restoration of confidence in the political system.