വാഷിംഗ്ടൺ : ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ വ്യക്തിപരമായി ഇടപെട്ടുവെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ദക്ഷിണ കൊറിയയിലെ ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (അപെക്) ബിസിനസ് നേതാക്കള്‍ക്കായി നടത്തിയ ഉച്ചഭക്ഷണ വിരുന്നില്‍ സംസാരിക്കവെയായിരുന്നു ട്രംപ്.
യുദ്ധം നിറുത്തില്ലെന്ന് തന്നെ അറിയിച്ച നരേന്ദ്ര മോദി രണ്ട് ദിവസത്തിന് ശേഷം ഇത് സമ്മതിക്കുകയായിരുന്നു. ഇരു രാജ്യങ്ങൾക്കും മേൽ 250 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് താൻ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ അവർ തീരുമാനിച്ചതെന്ന് ട്രംപ് പറഞ്ഞു.
അതേ സമയം, നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ട്രംപ്. അദ്ദേഹം തന്റെ അടുത്ത സുഹൃത്താണ്. മോദി ഏറ്റവും സുന്ദരനായ വ്യക്തിയാണ്. അദ്ദേഹം കടുപ്പക്കാരനുമാണ്. യുഎസും ഇന്ത്യയും തമ്മില്‍ വ്യാപാര കരാറില്‍ ഉടന്‍ ഒപ്പുവയ്ക്കും. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള കരാര്‍ ഒപ്പിടുന്ന സമയത്തിന്റെ കാര്യം മാത്രമാണ് തീരുമാനമാകാനുള്ളതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.