ലോകത്തെ ഞെട്ടിച്ച് ഡാർക്ക് വെബിൽ കോടികളുടെ ലോഗിൻ വിവരങ്ങൾ ചോർന്നു: 200 കോടി ഇമെയിൽ വിലാസങ്ങൾ പുറത്ത് | Dark web

ഒരൊറ്റ വലിയ ഹാക്കിംഗിലൂടെയല്ല ഈ ഡാറ്റാശേഖരം രൂപപ്പെട്ടത്
 Millions of login details leaked on the dark web, the world in shock
Published on

ന്യൂയോർക്ക്: സൈബർ ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ലോഗിൻ ഡാറ്റാ ചോർച്ചകളിൽ ഒന്നിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. ഡാർക്ക് വെബിൽ ചോർന്ന വിവരങ്ങളിൽ ഏകദേശം രണ്ട് ബില്യൺ (200 കോടി) ഇമെയിൽ വിലാസങ്ങളും 1.3 ബില്യൺ (130 കോടി) പാസ്‌വേഡുകളും ഉൾപ്പെടുന്നു.( Millions of login details leaked on the dark web, the world in shock)

വർഷങ്ങളായി ഓപ്പൺ വെബ്സൈറ്റുകളിലും ഡാർക്ക്-വെബ് ഫോറങ്ങളിലും പ്രചരിച്ചിരുന്ന ലോഗിൻ ക്രെഡൻഷ്യലുകൾ സംയോജിപ്പിച്ചാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. ഡാർക്ക് വെബിൽ പ്രചരിക്കുന്ന ലോഗിൻ ക്രെഡൻഷ്യലുകളുടെ അമ്പരപ്പിക്കുന്ന തോതിനെക്കുറിച്ച് മൈക്രോസോഫ്റ്റ് റീജിയണൽ ഡയറക്‌ടറും പ്രശസ്ത സൈബർ ട്രാക്കിംഗ് സൈറ്റായ 'ഹാവ് ഐ ബീൻ പോവ്‌ണ്‍ഡ്' (Have I Been Pwned) സ്രഷ്‌ടാവുമായ ട്രോയ് ഹണ്ട് മുന്നറിയിപ്പ് നൽകി. നിലവിൽ ഈ ചോർന്ന ഡാറ്റകൾ ഡാർക്ക് വെബിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഒരൊറ്റ വലിയ ഹാക്കിംഗിലൂടെയല്ല ഈ ഡാറ്റാശേഖരം രൂപപ്പെട്ടതെന്നാണ് സൈബർ സുരക്ഷാ ഗവേഷകർ പറയുന്നത്. സൈബർ സുരക്ഷാ കമ്പനിയായ സിന്തിയൻ്റ് (Cyntient) ആണ് റിപ്പോർട്ട് തയ്യാറാക്കിയത്. കഴിഞ്ഞ കാലങ്ങളിൽ നടന്ന നിരവധി ഡാറ്റാ ലംഘനങ്ങളിൽ മോഷ്‌ടിക്കപ്പെട്ട ക്രെഡൻഷ്യലുകളുടെ വലിയൊരു പുതിയ ഡാറ്റാസെറ്റ് സമാഹരിച്ചാണ് സിന്തിയൻ്റ് ഈ കണ്ടെത്തലിലേക്ക് എത്തിയത്.

വർഷങ്ങളായി ഇൻ്റർനെറ്റിലും ഡാർക്ക് വെബിലും നിലവിലുണ്ടായിരുന്ന പഴയ ചോർന്ന പാസ്‌വേഡുകളും ഇമെയിൽ ലിസ്റ്റുകളും സംയോജിപ്പിച്ചാണ് ഈ പുതിയ ശേഖരം സൃഷ്‌ടിച്ചിരിക്കുന്നത്. നിരവധി വെബ്‌സൈറ്റുകളും ഡാർക്ക്-വെബ് ഫോറങ്ങളും സ്‌കാൻ ചെയ്‌താണ് സിന്തിയൻ്റ് ഈ ഡാറ്റ ശേഖരിച്ചത്. നേരത്തെയും ഈ കമ്പനി 18 കോടിയിലധികം ചോർന്ന ഇമെയിൽ അക്കൗണ്ടുകൾ കണ്ടെത്തിയിരുന്നു. ഇത്തവണ മുഴുവൻ ഡാറ്റയും സംയോജിപ്പിച്ച് അവർ ട്രോയ് ഹണ്ടിനെക്കൊണ്ട് പരിശോധിപ്പിച്ചു.

മുമ്പ് പലതവണകളായി ചോർന്ന പാസ്‌വേഡുകൾ ഇതിലുണ്ടെന്ന് ഹണ്ട് കണ്ടെത്തി. കൂടാതെ, നിരവധി പുതിയ പാസ്‌വേഡുകളും ആദ്യമായി ഈ ശേഖരത്തിലാണ് കണ്ടെത്തിയിരിക്കുന്നത്. സൈബർ ലോകത്തെ ഉപയോക്താക്കൾ പാസ്‌വേഡുകൾ എത്രയും വേഗം മാറ്റണമെന്നും, ടു-ഫാക്ടർ ഓതൻ്റിക്കേഷൻ പോലുള്ള സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും സുരക്ഷാ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com