
ഖാർത്തും: സുഡാനിലെ സൈനിക വിമാന അപകടത്തിൽ മരണം 49 ആയി(Military plane crash). മരിച്ചവരിൽ ഒരു മുതിർന്ന കമാൻഡറും ഉൾപ്പെട്ടതായാണ് വിവരം. ഖർത്തൂമിലെ മുതിർന്ന കമാൻഡർ മേജർ ജനറൽ ബഹർ അഹമ്മദാണ് മരിച്ചത്. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.
വിമാനം പറന്നുയരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിമാനം ഒംദുർമാനിലെ സൈനിക വിമാനത്താവളത്തിനു സമീപമുള്ള ജനവാസ മേഖലയിലാണ് തകർന്നു വീണത്. വിമാനം തകർന്ന് വീണ് ധാരാളം വീടുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.