'സൈനിക നടപടി തുടരും': ട്രംപിൻ്റെ വെടി നിർത്തൽ പ്രസ്താവന തള്ളി തായ്‌ലൻഡ് | Ceasefire

പലായനം ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നു
Military action will continue, Thailand rejects Trump's ceasefire statement
Updated on

ബാങ്കോക്ക്: തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന തായ്‌ലൻഡ് തള്ളി. തായ്‌ലൻഡിന്റെ പരമാധികാരത്തിന് കംബോഡിയ ഭീഷണിയാകുന്നത് പൂർണ്ണമായും അവസാനിക്കുന്നതുവരെ സൈനിക നടപടികൾ തുടരുമെന്ന് തായ്‌ലൻഡ് പ്രധാനമന്ത്രി അനുതിൽ ചാൻവിരാകുൽ വ്യക്തമാക്കി.(Military action will continue, Thailand rejects Trump's ceasefire statement)

ട്രംപ് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളാണ് നടത്തുന്നതെന്നും കാര്യങ്ങൾ ശരിയായി മനസ്സിലാക്കുന്നില്ലെന്നും തായ്‌ലൻഡ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. സംഘർഷം അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തായ്‌ലൻഡ്-കംബോഡിയൻ പ്രധാനമന്ത്രിമാരുമായി സംസാരിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

എന്നാൽ, തായ്‌ലൻഡ് രണ്ട് എഫ്-16 വിമാനങ്ങൾ ഉപയോഗിച്ച് ഏഴ് ഇടങ്ങളിൽ ബോംബ് വർഷിച്ചതായി കംബോഡിയൻ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. അതിർത്തി തർക്കത്തെത്തുടർന്ന് ആരംഭിച്ച ഏറ്റുമുട്ടലിൽ ജനവാസ മേഖലകൾ ആക്രമിക്കപ്പെടുന്നതായി ഇരുകൂട്ടരും പരസ്പരം ആരോപിക്കുന്നുണ്ട്. സംഘർഷം രൂക്ഷമായതോടെ പലായനം ചെയ്യുന്നവരുടെ എണ്ണം 4 ലക്ഷം കവിഞ്ഞു.

അതിർത്തി തർക്കം അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ നേരത്തെ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു. തായ്‌ലൻഡ്-കംബോഡിയ സംഘർഷത്തിൽ യൂറോപ്യൻ യൂണിയൻ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com