ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനെ ആക്രമിക്കണോ വേണ്ടയോ എന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനാമെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്(Middle East conflict). വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്‌സാണ് ഇക്കാര്യം പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. ചർച്ചകൾക്കുള്ള പ്രതീക്ഷനൽകുന്ന തീരുമാനമാണ് അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
അതേസമയം, ഇറാന്റെ അധികാരമാറ്റം ഔദ്യോഗിക ലക്ഷ്യമല്ലെന്ന് ഇസ്രായേൽ വ്യക്തമാക്കി. അധികാരമാറ്റം തീരുമാനിക്കാനുള്ളത് ഇറാൻ ജനതയാണെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മാത്രമല്ല;ആക്രമണത്തിന്റെ ഭാഗമായി ഇറാനിൽ ഭരണമാറ്റമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇസ്രയേലിന്റെ ലക്ഷ്യം ഇറാന്റെ ആണവ കേന്ദ്രങ്ങൾ പൂർണമായും ഇല്ലാതാകുകയാണെന്നും അമേരിക്ക പങ്കാളിയായാലും ഇല്ലെങ്കിലും ഇസ്രായേൽ ലക്‌ഷ്യം നേടുമെന്നും നെതന്യാഹു കൂട്ടി ചേർത്തു.