
യുഎസ് : മുന്‍ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ വിവാഹമോചന വാർത്തകൾക്ക് പ്രതികരണവുമായി ഭാര്യ മിഷേല്‍ ഒബാമ. പെട്ടന്നായിരുന്നു മിഷേലിന്റെ ഒബാമയുടെ വിവാഹമോചന അഭ്യൂഹങ്ങൾ ചർച്ചയായത്.
ഒന്നിലേറെ പൊതുപരിപാടികളിലെ മിഷേലിന്റെ അസാന്നിധ്യം അഭ്യൂഹങ്ങളെ ബലപ്പെടുത്തി . പ്രമുഖ സംരംഭകനും നിക്ഷേപകനുമായ സ്റ്റീവന്‍ ബാര്‍ട്ട്‌ലെറ്റിന്റെ പോഡ്കാസ്റ്റിലാണ് അവർ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
മിഷേല്‍ ഒബാമയുടെ പ്രതികരണം .....
ഞങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇവന്‍ അതറിയും. എല്ലാവരും അറിയും.വിവാഹം തനിക്കും ഒബാമയ്ക്കും വളരെ കഠിനമായ ഒന്നാണ്. ഞങ്ങള്‍ രണ്ടുപേരില്‍ ആരും ഒരിക്കലും പിന്മാറില്ല എന്നതാണ് എന്റെയും ഒബാമയുടേയും ബന്ധത്തിന്റെ സൗന്ദര്യം. അദ്ദേഹത്തെ കുറിച്ച് എനിക്കും എന്നെക്കുറിച്ച് അദ്ദേഹത്തിനും ഇക്കാര്യത്തില്‍ നല്ല ബോധ്യമുണ്ട്.
ആളുകള്‍ വളരെ വേഗത്തിലാണ് വിവാഹബന്ധം ഉപേക്ഷിക്കുന്നത്. ബന്ധങ്ങളില്‍ ചെറിയ ഉരസലുകളുണ്ടാകാം. എന്നാല്‍ നിങ്ങള്‍ അതേക്കുറിച്ച് സംസാരിക്കുന്നില്ലെങ്കില്‍, അത് പരിഹരിക്കാന്‍ സഹായം തേടുന്നില്ലെങ്കില്‍, തെറാപ്പിക്ക് പോകുന്നില്ലെങ്കില്‍, ഒന്നിച്ച് മുന്നോട്ടുപോകുന്നതിനുള്ള വഴി കണ്ടെത്തുന്നില്ലായെങ്കില്‍, പരസ്പരം പിരിയാന്‍ വളരെ എളുപ്പമാണ്.