മെക്സിക്കോ സിറ്റി: തെക്കുകിഴക്കൻ മെക്സിക്കൻ നഗരമായ വില്ലഹെർമോസയിലെ സംഗീത പരിപാടിക്കിടെയുണ്ടായ വൻ തീപിടുത്തത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു ( Mexico Villahermosa Fire Tragedy). വ്യാഴാഴ്ച പുലർച്ചെ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത സംഗീത പരിപാടിക്കിടെയാണ് തീപിടുത്തമുണ്ടായത്. നിലവിൽ തീ നിയന്ത്രണവിധേയമാണെന്ന് സിവിൽ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ അറിയിച്ചു.
അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആകാശത്തേക്ക് കറുത്ത പുക ഉയരുന്നതും പരിഭ്രാന്തരായ ജനങ്ങൾ ചിതറിയോടുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഫെയർഗ്രൗണ്ടിലെ സ്റ്റാളുകളിൽ ഉണ്ടായിരുന്ന പ്രദർശകർക്കും വ്യാപാരികൾക്കുമാണ് ജീവൻ നഷ്ടമായതെന്ന് തബാസ്കോ സംസ്ഥാന ഗവർണർ ജാവിയർ മേയ് സ്ഥിരീകരിച്ചു. ദുരന്തത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
തീപിടുത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും കനത്ത നഷ്ടം സംഭവിച്ച വ്യാപാരികൾക്കും ബിസിനസ്സുകൾക്കുമായി സാമ്പത്തിക പുനരധിവാസ പാക്കേജ് നടപ്പിലാക്കുമെന്നും ഗവർണർ അറിയിച്ചു. ഡ്രോൺ ദൃശ്യങ്ങളിൽ ദുരന്തത്തിന്റെ തീവ്രത വ്യക്തമാണ്.
Summary: At least five people were killed in a massive fire at a fairground in Villahermosa, Mexico, during a concert attended by thousands. The fire broke out early Thursday and is now under control. Tabasco Governor Javier May confirmed that the victims included exhibitors who couldn’t escape in time. An investigation and economic recovery program for affected merchants have been announced.

