അംഗോളയ്ക്കെതിരേ അർജന്റീനയെ മെസ്സി നയിക്കും; മൂന്ന് പുതുമുഖങ്ങൾ, ഫിഫ വിന്‍ഡോയിലെ അര്‍ജന്റീനയുടെ ഏക സൗഹൃദമത്സരം | Argentina Match

പരിശീലകന്‍ ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ച 24 അംഗ ടീമില്‍ അരങ്ങേറ്റം കുറിക്കാത്ത മൂന്ന് കളിക്കാരും ഉള്‍പ്പെടും
Messi
Published on

ബ്യൂണസ് ഐറിസ്: അംഗോളയ്‌ക്കെതിരായ അന്താരാഷ്ട സൗഹൃദമത്സരത്തിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. നവംബര്‍ 14-ന് ലുവാന്‍ഡ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലയണല്‍ മെസ്സി അര്‍ജന്റീനയെ നയിക്കും. പരിശീലകന്‍ ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ച 24 അംഗ ടീമില്‍ അരങ്ങേറ്റം കുറിക്കാത്ത മൂന്ന് കളിക്കാരും ഉള്‍പ്പെടും. നവംബറിലെ ഫിഫ വിന്‍ഡോയില്‍ അര്‍ജന്റീനയുടെ ഏക സൗഹൃദമത്സരമാണ് അംഗോളയില്‍ നടക്കുന്നത്. (Argentina Match)

ലൗട്ടാരോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ് തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടുന്ന ടീമില്‍, ജിയാന്‍ലൂക്ക പ്രെസ്റ്റിയാനി, ജോക്വിന്‍ പാനിച്ചെല്ലി, മാക്‌സിമോ പെറോണ്‍ എന്നീ പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി. അതേസമയം പരിക്കേറ്റ ഗോള്‍ക്കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് സ്‌ക്വാഡിലില്ല. 2026 ഫിഫ ലോകകപ്പിന് മുന്‍പായി ടീമില്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള സ്‌കലോനിയുടെ അവസാന അവസരങ്ങളിലൊന്നായിരിക്കും ഈ മത്സരം.

അംഗോളയ്‌ക്കെതിരായ അര്‍ജന്റീന ടീം:

ഗോള്‍ക്കീപ്പര്‍മാര്‍: ജെറോനിമോ റൂളി, വാള്‍ട്ടര്‍ ബെനിറ്റസ്

പ്രതിരോധനിര: നഹുവല്‍ മോളിന, യുവാന്‍ ഫോയ്ത്ത്, ക്രിസ്റ്റിയന്‍ റൊമേറോ, നിക്കോളാസ് ഓട്ടമെന്‍ഡി, മാര്‍ക്കോസ് സെനേസി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, വാലന്റീന്‍ ബാര്‍ക്കോ.

മധ്യനിര: അലക്‌സിസ് മാക് അലിസ്റ്റര്‍, മാക്‌സിമോ പെറോണ്‍, റോഡ്രിഗോ ഡി പോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, തിയാഗോ അല്‍മാഡ, ജിയോവാനി ലോ സെല്‍സോ, നിക്കോളാസ് പാസ്.

മുന്നേറ്റനിര: ലയണല്‍ മെസ്സി, ജൂലിയാനോ സിമിയോണി, ജിയാന്‍ലൂക്ക പ്രെസ്റ്റിയാനി, നിക്കോളാസ് ഗോണ്‍സാലസ്, ലൗട്ടാരോ മാര്‍ട്ടിനെസ്, ഹോസെ മാനുവല്‍ ലോപ്പസ്, ജൂലിയന്‍ അല്‍വാരസ്, ജോക്വിന്‍ പാനിച്ചെല്ലി.

നേരത്തേ മെസ്സിയടങ്ങുന്ന അര്‍ജന്റീന ടീം നവംബറില്‍ കേരളത്തില്‍ സൗഹൃദമത്സരത്തിനെത്തുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍, സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്‍ എന്നിവര്‍ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ സ്റ്റേഡിയമടക്കമുള്ള കാര്യങ്ങളില്‍ ഫിഫ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ വരവ് വൈകുമെന്നും അടുത്ത വിന്‍ഡോയായ മാര്‍ച്ചിലെത്തുമെന്നുമാണ് നിലവില്‍ അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഇ മെയില്‍ അയച്ചിട്ടുണ്ടെന്നും വൈകാതെ അവരുടെ ഭാഗത്തുനിന്ന് സ്ഥിരീകരണമുണ്ടാവുമെന്നും കായികമന്ത്രി ഒരു പൊതുപരിപാടിയില്‍വെച്ച് വ്യക്തമാക്കി. എതിരാളികളായി ഓസ്‌ട്രേലിയയെ നിശ്ചയിച്ചിരുന്നെന്ന് പറഞ്ഞിരുന്നെങ്കിലും അവരുടെ ഭാഗത്തുനിന്നും സ്ഥിരീകരണമുണ്ടായിരുന്നില്ല.

Related Stories

No stories found.
Times Kerala
timeskerala.com