
ഫ്രാൻസ്: തെക്കൻ ഫ്രാൻസിൽ വൻ കാട്ടുതീ(forest fire). 12,000 ഹെക്ടർ പ്രദേശം തീ വിഴുങ്ങി. കാട്ടുതീയിൽ 9 പേർക്ക് പരിക്കേറ്റതായാണ് വിവരം. 1800 അഗ്നിശമന സേനാംഗങ്ങളാണ് പ്രദേശത്ത് തീ അണയ്ക്കൽ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
തീപിടുത്തത്തിൽ തെക്കൻ ഓഡ് ഡിപ്പാർട്ട്‌മെന്റിൽ 25 വീടുകൾ കത്തി നശിച്ചു. കാട്ടുതീ മൂലം നിരവധി റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.
ശക്തമായ കാറ്റ്, താപനിലയിലെ വർദ്ധനവ്, പ്രദേശത്തെ ഉണങ്ങിയ സസ്യങ്ങൾ തുടങ്ങിയവ കാട്ടുതീ അണയ്ക്കൽ പ്രക്രിയ ദുഷ്കരമാക്കുന്നതായാണ് വിവരം.