
ബാഗ്ദാദ്: കിഴക്കൻ ഇറാഖിലെ അൽ-കുട്ട് നഗരത്തിലെ ഹൈപ്പർമാർക്കറ്റിൽ വൻ തീപിടുത്തം(fire). അൽ-കുട്ടിലെ അഞ്ച് നില കെട്ടിടത്തിലാണ് തീ പടർന്ന് പിടിച്ചത്. തീപിടുത്തത്തിൽ 60 പേർ കൊല്ലപ്പെട്ടു.
നിരവധി പേർക്ക് പരിക്കേട്ടതായാണ് വിവരം. മരിച്ചവരിൽ 14 പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ ഇതുവരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ 45 ലധികം പേരെ സിവിൽ ഡിഫൻസ് സംഘങ്ങൾക്ക് രക്ഷപ്പെടുത്തി.
അതേസമയം തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. കെട്ടിടത്തിൽ തീ പടർന്നു പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തു വന്നു.