ഹോങ്കോങ്: ഹോങ്കോങിലെ തായി പോ ജില്ലയിൽ ഫ്ലാറ്റ് സമുച്ചയത്തിന് തീ പിടിച്ച് 12 മരണം. അപകടത്തിൽ ഒന്നിലധികം ബഹുനില കെട്ടിടങ്ങൾ കത്തിയമർന്നു. മരിച്ചവരിൽ ഒരു അഗ്നിശമന സേനാംഗവും ഉൾപ്പെടുന്നു. നിരവധി പേർ കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 6.22 ഓടെയായിരുന്നു സംഭവം. 31 നിലകളുള്ള കെട്ടിടത്തിൽനിന്ന് ആദ്യം പുക ഉയരുകയും പിന്നാലെ തീ ആളിക്കത്തുകയുമായിരുന്നു.കെട്ടിട സമുച്ചയത്തിന് ചുറ്റുമുള്ള മരങ്ങളിലൂടെ തീ പെട്ടന്ന് പടരുകയായിരുന്നു. എങ്ങനെ തീ പടർന്നുവെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
ഫ്ലാറ്റ് സമുച്ചയത്തിൽ ആകെ 4000 പേരാണ് താമസിക്കാരായി ഉള്ളത്. നിരവധി ആംബുലൻസുകളും ഫയർഫോഴ്സുകളും പ്രദേശത്തെത്തി രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.