
കാംചത്ക: റഷ്യയിൽ വൻ ഭൂചലനം. റഷ്യയിലെ കാംചത്ക ഉപദ്വീപിലാണ് ഭൂചലനമുണ്ടായത്(earthquake). റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഹവായ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ സുനാമി ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നത്. അതേസമയം റഷ്യയുടെ കിഴക്കൻ തീരത്ത് സുനാമി മുന്നറിയിപ്പാണ് നൽകിയിരിക്കുന്നതെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം റഷ്യയുടെ തീരപ്രദേശത്തിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ജപ്പാന്റെ വടക്കേ അറ്റത്തുള്ള പ്രധാന ദ്വീപായ ഹോക്കൈഡോയിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ അകലെ കടലിനടിയിലാണ് ഭൂകമ്പം ഉണ്ടായത്. അതേസമയം, ജപ്പാനിൽ ഭൂചലനം നേരിയ തോതിൽ മാത്രമേ അനുഭവപ്പെട്ടുള്ളൂവെങ്കിലും പസഫിക് തീരപ്രദേശത്ത് 1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്ന് ഏജൻസി സുനാമി മുന്നറിയിപ്പ് നൽകി.