
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ പർവതനിരകളായ ഹിന്ദുകുഷ് മേഖലയിൽ ഭൂചലനം(earthquake). ഭൂചലനത്തിൽ 250 ൽ അധികം പേർ കൊല്ലപ്പെട്ടു. നിരവധി വീടുകൾ തകർന്നു. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ജലാലാബാദിന് 42 കിലോമീറ്റർ കിഴക്ക്-പാകിസ്ഥാൻ അതിർത്തിക്ക് സമീപം 10 കിലോമീറ്റർ താഴ്ചയിലാണ്. ഞായറാഴ്ച രാത്രി 11.47 നാണ് ഭൂചലനമുണ്ടായത്.
ഭൂചലനത്തിന്റെ പ്രഭാവത്തിൽ ഡൽഹി-എൻസിആറിലും ജമ്മു കശ്മീർ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടതായും സ്ഥിരീകരണമുണ്ട്. അതേസമയം ഭൂചലനത്തിൽ ഹെലികോപ്റ്റർ സഹായത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.