ഫിലിപ്പീൻസിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.6 തീവ്രത, സുനാമി മുന്നറിയിപ്പ് | Massive earthquake hits Philippines

Earthquake
Published on

മനില: ഫിലിപ്പീൻസിൽ റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. മിൻഡനാവോ മേഖലയിലെ മനായിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാവിലെ 9.43-നാണ് ചലനം അനുഭവപ്പെട്ടത്.

ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ഫിലിപ്പീൻസ് അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ പ്രഭവകേന്ദ്രത്തിൽനിന്ന് 300 കിലോമീറ്റർ ചുറ്റളവിൽ ജീവന് ഭീഷണിയായേക്കാവുന്ന ഉയരത്തിലുള്ള തിരമാലകൾ അടിച്ചേൽക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതേത്തുടർന്ന് തീരദേശത്തുനിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

അതിശക്തമായ ഭൂചലനമാണ് ഉണ്ടായതെങ്കിലും, ഇതുവരെ ആർക്കും ജീവൻ നഷ്ടപ്പെട്ടതായി വിവരമില്ല. അതേസമയം, ഭൂചലനത്തിന്റെ തീവ്രത വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഫിലിപ്പീൻസിലെ ഭൂചലനത്തിന് പിന്നാലെ അയൽരാജ്യമായ ഇൻഡൊനീഷ്യയും സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ സുലവെസിയിലും പാപ്പുവയിലുമാണ് ഇൻഡൊനീഷ്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com