
കാംചത്ക : റഷ്യയിലെ കാംചത്ക മേഖലയിൽ വൻ ഭൂചലനം(earthquake). റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ന് രാവിലെ 8.7 നാണ് ഉണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഭൗമോപരിതലത്തിൽ നിന്നും 10 കിലോമീറ്റർ (6.2 മൈൽ) ആഴത്തിലാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു.
അതേസമയം ഭൂകമ്പത്തെത്തുടർന്ന് യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം സുനാമി ഭീഷണി മുന്നറിയിപ്പ് പുറപ്പെടുവിച്ചതായാണ് വിവരം. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിൽ "അപകടകരമായ" തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഭൂകമ്പത്തെ തുടർന്ന് ഇതുവരെ ആളപായമോ സ്വത്ത് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.