
കീവ് : യുക്രൈനെതിരെ റഷ്യയുടെ വൻവ്യോമാക്രമണം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആയുധ വിതരണം നിർത്തിയതിനു പിന്നാലെയാണ് റഷ്യയുടെ ശക്തമായ ആക്രമണം.550 മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ഏറ്റവും വലിയ ആക്രമണമാണ് റഷ്യ നടത്തിയത്.
റഷ്യൻ ഷെല്ലുകൾ പതിച്ച കീവ് നഗരത്തെ അഗ്‌നി വിഴുങ്ങി.റഷ്യൻ നേതാവ് വ്‌ളാഡിമിർ പുതിനുമായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് റഷ്യയുടെ ആക്രമണം.
അതേ സമയം റഷ്യ നിരോധിത രാസായുധങ്ങള്‍ പ്രയോഗിച്ചെന്ന് ഡച്ച് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോർട്ട്. ബങ്കറുകളില്‍ ഒളിച്ചിരിക്കുന്ന സൈനികരെ പുറത്തുചാടിച്ച് വെടിവെയ്ക്കാനാണ് രാസായുധം പ്രയോഗിച്ചതെന്നാണ് വിവരം. ഡ്രോണുകള്‍ ഉപയോഗിച്ചാണ് രാസായുധ പ്രയോഗം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.