ഇസ്ലാമാബാദ്: പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ്, ഗ്രൂപ്പിന്റെ സ്ഥാപകൻ മസൂദ് അസറിന്റെ സഹോദരൻ യൂസഫ് അസ്ഹറിന് അനുശോചന യോഗം നടത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. മെയ് 6-7 തീയതികളിൽ ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യൻ സൈന്യം ഇയാളുടെ കുടുബത്തെയും തകർത്തിരുന്നുവെന്നാണ് വിവരം. (Masood Azhar to organize major event)
സെപ്റ്റംബർ 25 ന് പെഷവാറിലെ മർകസ് ഷഹീദ് മസൂദാബാദിൽ വെച്ചാണ് യോഗം നടക്കുക. ജെയ്‌ഷെയുടെ മുതിർന്ന കമാൻഡർമാരും അംഗങ്ങളും അവിടെ പങ്കെടുക്കും.
റിപ്പോർട്ട് അനുസരിച്ച്, പുതിയ തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഒരു നീക്കമായും ഈ പരിപാടി ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശ്രദ്ധ ആകർഷിക്കാതിരിക്കാൻ, തീവ്രവാദ സംഘം "അൽ-മുറാബിതുൻ" എന്ന ഓമനപ്പേര് ഉപയോഗിക്കും. ഈ അറബി പദത്തിന്റെ അർത്ഥം "ഇസ്ലാമിന്റെ നാടിന്റെ സംരക്ഷകർ" എന്നാണ്.