വാഷിങ്ടൺ: തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൈമാറി മരിയ കൊറിന മച്ചാഡോ. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് തന്റെ സ്വർണ്ണ മെഡൽ അവർ ട്രംപിന് സമർപ്പിച്ചത്.(María Corina Machado dedicates Nobel Peace Prize to Trump)
ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മച്ചാഡോ പ്രതികരിച്ചത് "ട്രംപിന്റെ സമാനതകളില്ലാത്ത പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായാണ് എനിക്ക് ലഭിച്ച ഈ പുരസ്കാരം സമർപ്പിക്കുന്നത്. വെനസ്വേലയുടെ മോചനത്തിനായുള്ള പോരാട്ടത്തിൽ ട്രംപിന്റെ ഇടപെടലുകൾ വിലമതിക്കാനാവാത്തതാണ്,"എന്നാണ്.
മച്ചാഡോയുടെ ഈ നീക്കം വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. നൊബേൽ സമ്മാനം റദ്ദാക്കാനോ മറ്റൊരാൾക്ക് കൈമാറാനോ സാധ്യമല്ലെന്ന് നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.