

വാഷിംഗ്ടൺ: വെനസ്വേലൻ പ്രതിപക്ഷ നേതാവും സമാധാന നൊബേൽ ജേതാവുമായ മരിയ കൊറീന മച്ചാഡോ ( Maria Corina Machado), താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കഴിഞ്ഞ കുറച്ചുമാസങ്ങളായി സംസാരിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി. നൊബേൽ സമ്മാനം പ്രഖ്യാപിച്ച ഒക്ടോബർ 10-നാണ് അവസാനമായി ട്രംപുമായി സംസാരിച്ചതെന്ന് അവർ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കൻ സൈന്യം പിടികൂടിയതിന് ശേഷം മച്ചാഡോ നടത്തുന്ന ആദ്യ പ്രതികരണമാണിത്. മഡൂറോയുടെ അറസ്റ്റിനെ "മനുഷ്യത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വലിയ ചുവടുവെപ്പ്" എന്നാണ് അവർ വിശേഷിപ്പിച്ചത്. നിലവിൽ നോർവേയിലുള്ള മച്ചാഡോ എത്രയും വേഗം വെനസ്വേലയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായും അറിയിച്ചു. എന്നാൽ, വെനസ്വേലയുടെ ഭരണനേതൃത്വം ഏറ്റെടുക്കാൻ മച്ചാഡോയ്ക്ക് രാജ്യത്തിനുള്ളിൽ പിന്തുണയോ ആദരവോ ഇല്ലെന്ന ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന പ്രതിപക്ഷ നിരയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതിനിടെ, വെനസ്വേലയുടെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് താത്കാലിക പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.
Venezuelan opposition leader and 2025 Nobel Peace Prize winner Maria Corina Machado revealed that she hasn't spoken to U.S. President Donald Trump since October 10, the day her prize was announced. In her first interview after the U.S. capture of Nicolas Maduro, she praised the military operation as a "huge step for freedom" but faced a setback as Trump publicly doubted her ability to lead Venezuela. While Machado prepares to return home from Norway, Delcy Rodriguez has been sworn in as Venezuela's interim president.