വാഷിംഗ്ടൺ: ചൈന വാങ്ങുന്ന റഷ്യൻ എണ്ണ ശുദ്ധീകരിക്കുന്നുണ്ടെന്നും പിന്നീട് ശുദ്ധീകരിച്ച എണ്ണ ആഗോള വിപണിയിലേക്ക് വിൽക്കുന്നുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.(Marco Rubio says China refines Russian oil)
അതിൽ ഭൂരിഭാഗവും യൂറോപ്പിലേക്ക് തിരികെ വിൽക്കുകയാണ് എന്നും, യൂറോപ്പ് ഇപ്പോഴും പ്രകൃതിവാതകം വാങ്ങുന്നുവെന്നും പറഞ്ഞ അദ്ദേഹം, ഇപ്പോൾ, അതിൽ നിന്ന് സ്വയം പിന്മാറാൻ ശ്രമിക്കുന്ന രാജ്യങ്ങളുണ്ട് എന്നും കൂട്ടിച്ചേർത്തു. "പക്ഷേ സ്വന്തം ഉപരോധങ്ങളുമായി ബന്ധപ്പെട്ട് യൂറോപ്പിന് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും," റൂബിയോ ഞായറാഴ്ച അഭിമുഖത്തിൽ പറഞ്ഞു.
യൂറോപ്പ് ഇപ്പോഴും റഷ്യൻ എണ്ണ വാങ്ങുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.