ബ്രൗൺ യൂണിവേഴ്സിറ്റി വെടിവെപ്പ്: കസ്റ്റഡിയിലെടുത്ത വ്യക്തിയെ വിട്ടയച്ചതിന് പിന്നാലെ അക്രമിക്കായുള്ള തിരച്ചിൽ ഊർജ്ജിതം | Brown University

 Brown University
Updated on

റോഡ് ഐലൻഡ്: റോഡ് ഐലൻഡിലെ പ്രൊവിഡൻസിലുള്ള ബ്രൗൺ യൂണിവേഴ്സിറ്റിയിലെ (Brown University) ക്ലാസ് റൂമിൽ വെച്ച് രണ്ട് വിദ്യാർത്ഥികളെ കൊലപ്പെടുത്തുകയും ഏഴുപേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത തോക്കുധാരിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. കൊലയാളിയെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്ത ഒരാളെ തെളിവുകളുടെ അഭാവത്തിൽ പോലീസ് വിട്ടയച്ചതിനെ തുടർന്നാണ് വീണ്ടും വ്യാപകമായ തിരച്ചിൽ ആരംഭിച്ചത്.

പോലീസ് സംശയിക്കുന്നയാളുടെ പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. വെടിവെപ്പിന് ഏകദേശം രണ്ട് മണിക്കൂർ മുമ്പ്, ക്യാമ്പസിനടുത്തുള്ള കോളേജ് പരിസരത്ത് കറുത്ത ജാക്കറ്റും തൊപ്പിയും മുഖംമൂടിയും ധരിച്ച് നടന്നുപോകുന്ന ഒരാളുടെ വീഡിയോ ക്ലിപ്പുകളാണ് പുറത്തുവിട്ടത്. പ്രതിയെ കണ്ടെത്താനായി പോലീസ് വീടുകൾ തോറും കയറിയിറങ്ങി നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ട്. പ്രതിയെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് എഫ്.ബി.ഐ. 50,000 ഡോളർ (ഏകദേശം 41.5 ലക്ഷം രൂപ) പാരിതോഷികം പ്രഖ്യാപിച്ചു.

പ്രതി കയ്യിൽ ആയുധമുള്ള അപകടകാരിയാണെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ചത് 9 മില്ലിമീറ്റർ തോക്കാണെന്നും പോലീസ് മേധാവി ഓസ്‌കാർ പെരസ് അറിയിച്ചു. വെടിവെപ്പുമായി ബന്ധപ്പെട്ട് സംശയിച്ചിരുന്ന ഒരു യുവാവിനെയാണ് പോലീസ് വിട്ടയച്ചത്. കൂടുതൽ അന്വേഷണത്തിൽ ഇയാൾക്ക് പങ്കില്ലെന്ന് വ്യക്തമായതോടെയാണ് നടപടി. യൂണിവേഴ്സിറ്റിയിലെ ബാറസ് & ഹോളെ എൻജിനീയറിംഗ് ആൻഡ് ഫിസിക്സ് കെട്ടിടത്തിലെ ക്ലാസ് റൂമിലാണ് വെടിവെപ്പ് നടന്നത്. വിദ്യാർത്ഥികൾ മണിക്കൂറുകളോളം ക്ലാസ് മുറികളിൽ ഒളിച്ചിരിക്കുകയും വാതിലുകൾ അടച്ചിടുകയും ചെയ്തു. വെടിവെപ്പിൽ കൊല്ലപ്പെട്ട വിദ്യാർത്ഥികൾ അലബാമയിൽ നിന്നുള്ള എല്ല കുക്ക്, ഉസ്ബെക്കിസ്ഥാനിൽ ജനിച്ച വിർജീനിയ സ്വദേശി മുഹമ്മദ് അസീസ് ഉമുർസോകോവ് എന്നിവരാണ്.

Summary

The manhunt for the gunman who killed two students and injured seven others at Brown University in Providence, Rhode Island, has been intensified after police released a man previously detained as a person of interest. Authorities released new video footage showing the suspect—a man of stocky build wearing a dark jacket, hat, and face mask—near the campus prior to the shooting.

Related Stories

No stories found.
Times Kerala
timeskerala.com