

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ സംഗീതോപകരണങ്ങൾ മോഷ്ടിച്ച കള്ളൻ ദിവസങ്ങൾക്കുള്ളിൽ മാപ്പപേക്ഷയുമായി അവ തിരികെ നൽകി (Mandolin Theft). ന്യൂജേഴ്‌സിയിലെ 'ലാർക്ക് സ്ട്രീറ്റ് മ്യൂസിക്' എന്ന കടയിൽ നിന്നാണ് രണ്ട് മാൻഡോലിനുകൾ (Mandolins) മോഷ്ടിക്കപ്പെട്ടത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ കടയുടമ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി ഉപകരണങ്ങൾ തിരികെ ലഭിച്ചത്.
കടയുടെ വാതിൽ തുറന്ന് രണ്ട് ഷോപ്പിംഗ് ബാഗുകളിലായി ഉപകരണങ്ങൾ വെച്ച ശേഷം മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ബാഗിനുള്ളിൽ ഒരു കുറിപ്പും അദ്ദേഹം വെച്ചിരുന്നു. "ക്ഷമിക്കണം, ഞാൻ മദ്യപിച്ചിരിക്കുകയായിരുന്നു, ക്രിസ്മസ് ആശംസകൾ. നിങ്ങൾ നല്ലൊരു മനുഷ്യനാണ്" എന്നായിരുന്നു കൈപ്പടയിൽ എഴുതിയ കുറിപ്പിലെ ഉള്ളടക്കം. മോഷ്ടിക്കപ്പെട്ട രണ്ട് മാൻഡോലിനുകൾക്കും കൂടി ഏകദേശം 7 ലക്ഷം രൂപയിലധികം ($7,750) വിലവരുമെന്ന് കടയുടമ ബസി ലെവിൻ പറഞ്ഞു.
കടയുടമ മോഷ്ടാവിനെ പിന്തുടരാൻ ശ്രമിച്ചെങ്കിലും അയാൾ ഓടി രക്ഷപ്പെട്ടു. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങൾ പ്രചരിച്ചതിനെത്തുടർന്നുണ്ടായ സമ്മർദ്ദമാകാം മോഷ്ടാവിനെ മനസ്സ് മാറ്റാൻ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു.
A thief in New Jersey returned two stolen mandolins worth over $7,750 (approx. ₹7 lakh) to Lark Street Music along with a handwritten apology note. The thief, whose crime was caught on CCTV and shared widely online, left a note saying, "Sorry, I been drunk, Merry Christmas," before fleeing the scene. While the shop owner recovered the instruments, the local police are still investigating the case to identify the suspect.