Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeWorldകബാബ് ഓർഡർ ചെയ്യാൻ കയറിയതായിരുന്നു, കുടുങ്ങിയത് ഫോൺ ബൂത്തിൽ; ഒടുവിൽ യുവാവിനെ...

കബാബ് ഓർഡർ ചെയ്യാൻ കയറിയതായിരുന്നു, കുടുങ്ങിയത് ഫോൺ ബൂത്തിൽ; ഒടുവിൽ യുവാവിനെ പുറത്തെത്തിക്കാൻ ഫയർ ഫോഴ്സ് വേണ്ടി വന്നു | Manchester Phone Box Rescue

🎙️ Latest Podcast

മാഞ്ചസ്റ്റർ: ഒരു കബാബ് ഓർഡർ ചെയ്യാൻ കയറിയതായിരുന്നു, പക്ഷെ ചെന്നുപെട്ടത് ഒരു മണിക്കൂർ നീണ്ട തടവറയിൽ. മാഞ്ചസ്റ്ററിലെ ഡീൻസ്ഗേറ്റിലാണ് സിനിമാ സ്റ്റൈലിൽ ഒരു യുവാവ് റെഡ് ഫോൺ ബൂത്തിനുള്ളിൽ കുടുങ്ങിയത് (Manchester Phone Box Rescue). കബാബ് കഴിക്കാനുള്ള പൂതി മൂത്ത് ഫോൺ ബൂത്തിനുള്ളിൽ കയറിയ ഉടൻ തന്നെ വാതിൽ താനേ അടയുകയായിരുന്നു. ഫോൺ ബൂത്തിനുള്ളിൽ വർക്കിംഗ് കണ്ടീഷനിലുള്ള ഫോൺ ഇല്ലായിരുന്നു എന്നതാണ് തമാശ. വാതിൽ തനിയെ ലോക്കായതോടെ പുറത്തിറങ്ങാൻ യുവാവ് കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഒരു മണിക്കൂറോളം വാതിൽ തുറക്കാൻ നോക്കിയെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ നാട്ടുകാർ വീഡിയോ പകർത്തി ചിരിച്ചുല്ലസിക്കുന്നതിനിടയിൽ ഫയർ ഫോഴ്സ് എത്തിയാണ് വാതിൽ തകർത്ത് കബാബ് പ്രേമിയെ മോചിപ്പിച്ചത്.

സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ രസകരമായ കമന്റുകളാണ് വരുന്നത്. “കബാബ് ഓർഡർ ചെയ്യുന്നതിന് മുൻപ് ഇദ്ദേഹം കുറച്ച് ‘കബം’ (മദ്യം) അകത്താക്കിയിട്ടുണ്ടാകും” എന്നാണ് ഒരാളുടെ പരിഹാസം. “എല്ലാം ശരി, പക്ഷെ പുള്ളിക്ക് അവസാനം കബാബ് കിട്ടിയോ?” എന്നാണ് മറ്റൊരാൾക്ക് അറിയേണ്ടത്. എന്തായാലും കബാബ് കിട്ടിയോ ഇല്ലയോ എന്നറിയില്ലെങ്കിലും ഈ കുടുങ്ങൽ മാഞ്ചസ്റ്ററിൽ വലിയ ചർച്ചയായിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.