യുകെയിൽ ബാഡ്മിന്റൻ കളിക്കിടെ കുഴഞ്ഞുവീണ മലയാളി മരിച്ചു | Malayali dies in UK

പത്തനംതിട്ട ഇരവിപേരൂർ സ്വദേശി റെജി തോമസ് ആണ് മരിച്ചത്
Reji
Published on

ലണ്ടൻ: യുകെയിൽ ബാഡ്മിന്റൻ കളിക്കിടെ കുഴഞ്ഞുവീണ മലയാളി മരിച്ചു. പത്തനംതിട്ട ഇരവിപേരൂർ സ്വദേശി റെജി തോമസ് (57) ആണ് അന്തരിച്ചത്. ലണ്ടനിലെ ഈസ്റ്റ്‌ഹാമിൽ കുടുംബസമേതം താമസിച്ചു വരികയായിരുന്നു.

ശനിയാഴ്ച വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം ബാഡ്മിന്റൻ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു. ഉടൻ തന്നെ പാരാമെഡിക്സിന്റെ സഹായം തേടുകയും വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലെ സെന്റ് ബർത്തലോമിയോ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയിൽ തുടരവേ കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞാണ് മരിച്ചത്. ഹൃദയാഘാതമാണ്‌ മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഭാര്യ: ഷുജ വർഗീസ്. മക്കൾ: അലക്സിസ്, ഗ്രീഷ്മ, മൈക്ക. ഇരവിപേരൂർ അഴകൻപാറ മാങ്കൂട്ടത്തിൽ തോമസ് മാത്തൻ, പരേതയായ മറിയാമ്മ എന്നിവരാണ് മാതാപിതാക്കൾ. മാത്യു തോമസ്, ആനി ഫിലിപ്പ്, ആലിസ് ജോൺ എന്നിവരാണ് സഹോദരങ്ങൾ.

ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗങ്ങളാണ് റെജിയുടെ കുടുംബം. സംസ്കാരം പിന്നീട്.

Related Stories

No stories found.
Times Kerala
timeskerala.com