ലണ്ടൻ: ബ്രിട്ടീഷ് അധിനിവേശ കാലഘട്ടത്തിലെ ഇന്ത്യൻ പുരാവസ്തുക്കൾ ഉൾപ്പെടെ അറുന്നൂറിലധികം അമൂല്യവസ്തുക്കൾ ബ്രിസ്റ്റോളിലെ മ്യൂസിയത്തിൽനിന്ന് മോഷ്ടിക്കപ്പെട്ടു. രണ്ട് മാസം മുമ്പ് സെപ്റ്റംബർ 25-ന് പുലർച്ചെ ഒരു മണിയോടെ നടന്ന മോഷണത്തിന്റെ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.(Major theft at Bristol Museum, Indian artifacts from the British colonial period have also been stolen)
മോഷ്ടിക്കപ്പെട്ട വസ്തുക്കൾ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെയും കോമൺവെൽത്ത് ശേഖരത്തിന്റെയും ഭാഗമായിരുന്നവയാണ്. ആനക്കൊമ്പുകൊണ്ടുള്ള ബുദ്ധപ്രതിമ, ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥന്റെ അരപ്പട്ടയുടെ ബക്കിൾ, മറ്റ് നിരവധി പുരാതന ഇന്ത്യൻ പുരാവസ്തുക്കൾ എന്നിവ മോഷണം പോയി. വലിയ സാംസ്‌കാരിക മൂല്യമുള്ള ഒട്ടേറെ വസ്തുക്കളുടെ മോഷണം മ്യൂസിയത്തിന് വലിയ നഷ്ടമാണെന്ന് ഏവൻഡ് ആൻഡ് സോമർസെറ്റ് പോലീസിലെ ഡിറ്റക്ടീവ് കോൺസ്റ്റബിൾ പറഞ്ഞു.
മോഷണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി നാല് വെള്ളക്കാരായ പുരുഷന്മാരുടെ സിസിടിവി ദൃശ്യങ്ങൾ ഏവൻഡ് ആൻഡ് സോമർസെറ്റ് പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കൊള്ളക്കാരെ തിരിച്ചറിയാൻ സഹായിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.