
ജസാൻ : സൗദി ജിയോളജിക്കൽ സർവേ ചൊവ്വാഴ്ച തെക്കൻ ചെങ്കടലിൽ ഭൂകമ്പം രേഖപ്പെടുത്തി. ജസാൻ നഗരത്തിന് ഏകദേശം 150 കിലോമീറ്റർ പടിഞ്ഞാറ് ആയാണിത്. റിക്ടർ സ്കെയിലിൽ 4.68 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണുണ്ടായത്.(Magnitude 4.68 earthquake recorded in Red Sea)
ദേശീയ ഭൂകമ്പ നിരീക്ഷണ ശൃംഖല പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:04 ന് ഈ സംഭവം കണ്ടെത്തിയതായി അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് താരിഖ് അബ അൽ-ഖൈൽ പറഞ്ഞു. ചെങ്കടൽ ഫോൾട്ട് ലൈനിലെ ടെക്റ്റോണിക് പ്രവർത്തനവും വിള്ളലും മൂലമാണ് ഭൂകമ്പമുണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രഭവകേന്ദ്രം ജനവാസ മേഖലകളിൽ നിന്നും ദേശീയ അതിർത്തികളിൽ നിന്നും വളരെ അകലെയായതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് റിപ്പോർട്ട്.
jasaan - soudi jiyologikkal sarve chovvaazcha thekkan chenkadalil bhookambam rekhappeduthi, jasaan nagarathinu ekadesham 150 kilometer padinjaat