

കിൻഷാസ: കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (Congo) 23 വിമത ഗ്രൂപ്പിൻ്റെ മുന്നേറ്റത്തെത്തുടർന്ന് ഏകദേശം 2 ലക്ഷത്തോളം പേർക്ക് വീടുകൾ വിട്ട് പലായനം ചെയ്യേണ്ടി വന്നതായി ഐക്യരാഷ്ട്രസഭ. യുഎസ് നേതൃത്വത്തിൽ ഒരു സമാധാന ശ്രമം നടന്നതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ സംഘർഷം രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടത്.
റുവാണ്ടൻ പിന്തുണയുള്ള M23 വിമതർ ചൊവ്വാഴ്ച ദക്ഷിണ കിവു പ്രവിശ്യയിലെ തന്ത്രപ്രധാന നഗരമായ ഉവിരയുടെ (Uvira) പ്രാന്തപ്രദേശത്തേക്ക് കടന്നു. ഈ പുതിയ ആക്രമണത്തിൽ കുറഞ്ഞത് 74 പേർ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട് ചെയ്യുന്നു.ഉവിര നഗരം M23 പിടിച്ചെടുത്തതോടെ, കോംഗോ സൈന്യത്തിലെ ഭൂരിഭാഗം പേരും കിഴക്കൻ പ്രവിശ്യയിലേക്ക് കടന്നതായും ചിലർ അയൽരാജ്യമായ ബുറുണ്ടിയിലേക്ക് പലായനം ചെയ്തതായും റിപ്പോർട്ടുണ്ട്. ആയിരക്കണക്കിന് സാധാരണക്കാരും സൈനികർക്കൊപ്പം ബുറുണ്ടിയിലേക്ക് രക്ഷപ്പെടുന്നുണ്ട്.
ഉവിര നഗരം ഒരു സൈനിക താവളം എന്നതിലുപരി, ജനുവരിയിൽ ബുക്കാവുവിൽ നിന്ന് സർക്കാർ സൈന്യം പുറത്താക്കപ്പെട്ടതിന് ശേഷം സർക്കാർ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ഭരണ കേന്ദ്രം കൂടിയായിരുന്നു. കൂടാതെ, ബുറുണ്ടിയുമായി അതിർത്തി പങ്കിടുന്ന നഗരം എന്ന നിലയിലും ഉവിരയ്ക്ക് തന്ത്രപരമായ പ്രാധാന്യമുണ്ട്. ഈ പുതിയ സംഘർഷം നടക്കുന്നത്, യുഎസ് മധ്യസ്ഥതയിൽ കോംഗോ, റുവാണ്ടൻ പ്രസിഡൻ്റുമാർ വാഷിംഗ്ടണിൽ വെച്ച് ഒരു സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചതിന് ശേഷമാണ്. ഈ ഉടമ്പടിയിൽ M23 വിമതർ ഉൾപ്പെട്ടിരുന്നില്ല, എന്നാൽ സായുധ ഗ്രൂപ്പുകൾക്കുള്ള പിന്തുണ നിർത്താൻ റുവാണ്ടയെ ഇത് ബാധ്യസ്ഥമാക്കുന്നു.
Around 200,000 people have fled their homes in the eastern Democratic Republic of the Congo (DRC) as the M23 rebel group, reportedly backed by Rwanda, advances into the strategic city of Uvira in South Kivu province. At least 74 people have been killed in the new offensive. Many Congolese soldiers have fled towards neighboring Burundi, along with thousands of civilians.