

പാരിസ്: ലോകപ്രശസ്തമായ ഫ്രാൻസിലെ ലൂവ്ര് മ്യൂസിയത്തിൽ നടന്ന സാഹസിക കവർച്ചയുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ. അറസ്റ്റിലായ രണ്ടുപേരും ഫ്രഞ്ച് പൗരന്മാർ തന്നെയെന്നാണ് സൂചന. മോഷണത്തിന് പിന്നിൽ മൂന്നോ നാലോ പേരുടെ സംഘമാണെന്നാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച വൈകുന്നേരമാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.ഒരാൾ അൾജീരിയയിലേക്ക് കടക്കാൻ ശ്രമിക്കവെ പാരീസ് വിമാനത്താവളത്തിൽ വെച്ചാണ് പിടിയിലായത്.ഇരുവരും പാരീസിലെ പ്രാന്തപ്രദേശമായ സീൻ-സെൻ്റ്-ഡെനിസിൽ നിന്നുള്ളവരാണ്.അറസ്റ്റിലായ ഇരുവരും മറ്റ് പല മോഷണക്കേസുകളിലും പ്രതികളാണ്.കഴിഞ്ഞ ഞായറാഴ്ച പട്ടാപ്പകലാണ് ലൂവ്ര് മ്യൂസിയത്തിൽ ഹോളിവുഡ് സിനിമകളെ വെല്ലുന്ന മോഷണം നടന്നത്. ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപാർട്ടിൻ്റെയും ചക്രവർത്തിനിയുടേയും അമൂല്യ ആഭരണശേഖരത്തിൽ നിന്നുള്ള ഒമ്പത് വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്.