
കൊഹിസ്ഥാൻ: ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ കൊഹിസ്ഥാൻ മേഖലയിലെ ഉരുകി കൊണ്ടിരിക്കുന്ന ലേഡി മെഡോസ് ഹിമാനിയിൽ നിന്നും 28 വർഷങ്ങൾക്ക് മുമ്പ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി(body found). നാട്ടുകാരാണ് സംരക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തോടൊപ്പം കണ്ടെത്തിയ തിരിച്ചറിയൽ കാർഡിൽ നിന്നും നസീറുദ്ദീൻ ആണ് ഇതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഭാര്യയും 2 കുട്ടികളുമുള്ള നസീറുദ്ദീൻ 1997 ജൂണിൽ ഒരു ഹിമാനി വിള്ളലിൽ വീണു കാണാതാവുകയായിരുന്നു.
ഇയാൾ ഗ്രാമത്തിലെ ഒരു തർക്കത്തിൽ നിന്ന് രക്ഷപ്പെടാൻ സഹോദരൻ കതിരുദ്ദീനോടൊപ്പം കുതിരപ്പുറത്ത് മലകളിലേക്ക് പലായനം ചെയ്യവെയാണ് അപകടം സംഭവിച്ചത്. അതേസമയം കതിരുദ്ദീൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.