
ലിസ്ബൺ: ഈ വര്ഷം സെപ്റ്റംബറിൽ പാലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യത്തെ ജി7 രാജ്യമായി ഫ്രാൻസ് മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനുള്ള തന്റെ രാജ്യത്തിന്റെ തുറന്ന മനസ്സ് പോർച്ചുഗീസ് വിദേശകാര്യ മന്ത്രി പൗലോ റേഞ്ചൽ വീണ്ടും ഉറപ്പിച്ചു. 'പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ ലിസ്ബൺ തുറന്ന മനസ്സ് കാണിച്ചിട്ടുണ്ട്.' പൗലോ റേഞ്ചൽ പറഞ്ഞു.
അതേസമയം, ഏകപക്ഷീയമായ നടപടികളേക്കാൾ ഏകോപിതമായ നടപടികളാണ് പോർച്ചുഗലിന്റെ മുൻഗണനയെന്ന് റേഞ്ചൽ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. പോർച്ചുഗൽ ഒരു പരമാധികാര രാജ്യമാണെന്നും അതിന്റെ നയം മറ്റ് രാജ്യങ്ങൾ നിർവചിക്കുന്നില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു. എന്നിരുന്നാലും. പാലസ്തീൻ രാഷ്ട്രത്വത്തിൽ യൂറോപ്യൻ യൂണിയനിലെ സഖ്യകക്ഷികളുമായി ഏകോപിപ്പിച്ചു ഒരു നിലപാട് എടുക്കുന്നതാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ-പാലസ്തീൻ സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ട് കൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെ ഫ്രാൻസും സൗദി അറേബ്യയും സ്പോൺസർ ചെയ്ത ജൂലൈ 28 മുതൽ 30 വരെ ന്യൂയോർക്കിൽ നടക്കുന്ന യോഗത്തിൽ പോർച്ചുഗൽ പങ്കെടുക്കും.