
ബാങ്കോക്ക് : ബാങ്കോക്കിലെ സഫാരി വേൾഡ് മൃഗശാലയിൽ സന്ദർശകരുടെ മുന്നിൽ വെച്ച് മൃഗശാലാ സൂക്ഷിപ്പുകാരനെ സിംഹങ്ങൾ കടിച്ചുകീറി കൊന്നു(Lion). 20 വർഷത്തിലേറെയായി മൃഗശാലയിൽ ജോലി ചെയ്തിരുന്ന ജിയാൻ രംഗ്ഖരസമി(58) ആണ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിച്ച്, വിനോദ സഞ്ചാരികൾക്കൊപ്പം ഉണ്ടായിരുന്ന ഇയാൾ സുരക്ഷാവാഹനത്തിൽ നിന്നും പുറത്തിറങ്ങിയതാണ് ആക്രമണത്തിന് കാരണമായത്.
ഏകദേശം 15 മിനിറ്റോളം ഇയാൾ സിംഹത്തിൽ നിന്നും ആക്രമണം നേരിട്ടതായാണ് വിവരം. തുടർന്ന് രക്ഷപെടുത്തിയ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.