

ദുബായ് ഷെയ്ഖിന്റെ വീട്ടിൽ വളർത്തുന്ന സിംഹത്തിന്റെ കഥ ഇങ്ങ് നാട്ടിൽ വേറെ പാട്ടാണ്. എന്നാൽ ഇപ്പോൾ അത് പോലെ ഒരു കാഴ്ചയാണ് ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്. കാട്ടിലെ രാജാവ് ദുബായ് നഗര കാഴ്ചയൊക്കെ കണ്ട് ആസ്വദിച്ചു പോകുന്നതാണ് ആ വീഡിയോ. (Lion Car)
നമ്മുടെ നാട്ടിൽ പട്ടിയേയും പൂച്ചയേയും വളർത്തുന്നത് പോലെ അങ്ങ് ദുബായിൽ കാട്ടിലെ രാജാവായ സിംഹത്തെയാണ് ഇണക്കി വളർത്തുന്നത്. നമ്മുടെ നാട്ടിൽ പട്ടിയെ കാറിന്റെ പിൻ സീറ്റിലിരുത്തി കൊണ്ട് പോകുന്നത് പോലെ അവിടെ സിംഹത്തെയാണ് കാറിന്റെ പിൻ സീറ്റിലിരുത്തി കൊണ്ട് പോകുന്നതെന്ന് കേട്ടിട്ടുണ്ട് പക്ഷെ ഇപ്പോൾ വീഡിയോയിൽ കാണുകയും ചെയ്തു. വീഡിയോയ്ക്ക് താഴെ ഇത് എ ഐ ആണെന്ന് പറയുന്നവരുമുണ്ട്.
'ദുബായിലെ ഒരു സാധാരണ സായാഹ്നം പോലെയായിരുന്നു അത്, ഒരു ആഡംബര കാറിന്റെ ജനാലയിലൂടെ ഒരു സിംഹം പുറത്തേക്ക് നോക്കുന്നത് ഈ വീഡിയോയിൽ കാണിക്കുന്നത് വരെ. ട്രാഫിക്കിലുണ്ടായിരുന്ന ആളുകൾ ഉടൻ തന്നെ ഒരു യഥാർത്ഥ ജീവിത രംഗം കാണുകയാണെന്ന് കരുതി ഫോണുകൾ എടുത്തു. വാഹനമോടിക്കുന്നയാൾ ആകട്ടെ ബുർജ് ഖലീഫയ്ക്ക് ചുറ്റും ഒന്ന് ചുറ്റിക്കറങ്ങാൻ തന്റെ വളർത്തുമൃഗത്തെ കൊണ്ടുപോകുന്നതുപോലെ ശാന്തനാണ്. സിംഹം തന്റെ രാജ്യത്തിലെ ഒരു രാജാവിനെപ്പോലെ നഗരവിളക്കുകൾ നോക്കി ശാന്തനായി ഇരിക്കുകയായിരുന്നു.' ഈ കുറിപ്പോടു കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.