

ന്യൂയോർക്ക്: എഡിറ്റ് വിവാദത്തിൽ നഷ്ടപരിഹാരം നൽകില്ലെന്ന് ബി.ബി.സി. വ്യക്തമാക്കിയതോടെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അടുത്തയാഴ്ച നിയമനടപടി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.(Legal action will begin next week, Trump says he will move forward against BBC)
ട്രംപിനെതിരായ ഡോക്യുമെന്ററിയിലെ എഡിറ്റിംഗുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്. ബി.ബി.സി. മാപ്പ് പറഞ്ഞെങ്കിലും നഷ്ടപരിഹാരം നൽകാൻ തയ്യാറായില്ല. ഇതിനെ തുടർന്നാണ് ട്രംപിൻ്റെ നീക്കം. ട്രംപ് ആവശ്യപ്പെടാൻ സാധ്യതയുള്ള തുക ഒരു ബില്യൺ ഡോളറിനും അഞ്ച് ബില്യൺ ഡോളറിനും ഇടയിലായിരിക്കും.
ഇന്ത്യൻ രൂപയിൽ ഏകദേശം 40,000 കോടി രൂപ (5 ബില്യൺ ഡോളർ) വരും ഈ തുക. നിയമപരമായ നീക്കങ്ങളുമായി അടുത്തയാഴ്ച തന്നെ മുന്നോട്ട് പോകുമെന്ന് യു.എസ്. പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.