ഇരകളുടെ അടിവസ്ത്രം കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തും, ശേഷം അടിവസ്ത്രം കൊണ്ട് ശവശരീരത്തിന്റെ മുഖം മറയ്ക്കും; പതിനഞ്ചോളം സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കൊറിയൻ സീരിയൽ കില്ലർ, ലീ ചുൻ-ജെ|Lee Choon-jae

Lee Choon-jae
Published on

ഹ്വാസോങ്, വികസനങ്ങൾ യാതൊന്നും തൊട്ട് തീണ്ടാത്ത കൊറിയയിലെ ഒരു നാട്ടിൻ പ്രദേശം. കൃഷിയും ചെറുകിട വ്യവസായവുമായി ജീവിക്കുന്നവരാണ് ഹ്വാസോങ്ങിലെ ഭൂരിഭാഗം മനുഷ്യരും. കലഹങ്ങളോ കലാപങ്ങളോ ഇല്ലാത്ത ആ ഗ്രാമത്തിലെ മനുഷ്യരുടെ മനസമാധാനം പെട്ടന്നാണ് തച്ചുടയ്ക്കപ്പെട്ടത്. 1986 സെപ്റ്റംബർ 19 അതിരാവിലെ, ഇരുട്ട് നീങ്ങുവാൻ തുടങ്ങിയിട്ടെ ഉള്ളു. എന്നത്തേയും പോലെ തന്റെ പാടത്തേക്ക് പോവുകയായിരുന്നു ആ കർഷകൻ. റോഡരികിലൂടെ നടന്നു നീങ്ങവേ അയാളുടെ കണ്ണുകൾ പാടത്തിന്റെ ഒരത്തായി കിടക്കുന്നു ഒരു വലിയ വസ്തുവിൽ പതിക്കുന്നു. എന്താണ് എന്ന് അറിയാൻ അയാൾ അടുത്തേക്ക് ചെന്ന് നോക്കുന്നു. തന്റെ മുന്നിലെ കാഴ്ച കണ്ട് ആ മനുഷ്യൻ വല്ലാതെ പേടിക്കുന്നു. അതൊരു സ്ത്രീയാണ്, അവർക്ക് ജീവനില്ല. എന്തെങ്കിലും വണ്ടിയോ മറ്റോ തട്ടിയാകും അവർ മരണപ്പെട്ടത്. ആ കർഷകൻ വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുന്നു.

സംഭവ സ്ഥലത്ത് എത്തിയ പോലീസും അതൊരു അപകട മരണമായി വിലയിരുത്തുന്നു. പോലീസ് ആ സ്ത്രീയെ കുറിച്ച് അന്വേഷണം നടത്തുന്നു. ലീ വാൻ-ഇം (Lee Wan-im) എന്ന എഴുപത്തിയൊന്നു കാരിയാണ് മരണപ്പെട്ടിരിക്കുന്നത്. ലീ വാനെ സെപ്റ്റംബർ15 മുതൽ കാണ്മാനില്ലായിരുന്നു. കാണാതെയായി നാലു ദിവസങ്ങൾക്ക് ഇപ്പുറമാണ് ലീ വാന്റെ ശവശരീരം കണ്ടുകിട്ടുന്നത്. ലീ വാന്റെ ശവശരീരം അടുത്തുള്ള ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ട് പോകുന്നു. സ്വന്തം അടിവസ്ത്രം കൊണ്ട് ആ വൃദ്ധയുടെ മുഖം മൂടിയിരുന്നു. തുടക്കം മുതലേ റോഡിലൂടെ പോയ ഏതൊരു വാഹനം തട്ടിയാണ് ലീ വാൻ മരണപ്പെട്ടത് എന്ന് കരുതിയിരുന്ന പോലീസിന്റെ എല്ലാ കണക്കുട്ടലുകളൂം തെറ്റിച്ചുകൊണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വരുന്നു. ലീ വാനിനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയിരുക്കുന്നത്, അതും ആ സ്ത്രീയുടെ സ്വന്തം അടിവസ്ത്രം കൊണ്ട്. കൊല്ലപ്പെടും മുൻപ് ആ വൃദ്ധ അതിക്രൂര ബലാത്സംഗത്തിനും ഇരയായിരുന്നു. തങ്ങളുടെ നിഗമനങ്ങളെ അകെ തച്ചുടച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലീസുകാരെ വെട്ടിലാക്കി.

ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട എഴുപത്തിയൊന്നുകാരിയുടെ കഥ ഹ്വാസോങ്ങിനെ അകെ ഭീതിയിലാഴ്ത്തിയിരുന്നു. ലീ വാനിന്റെ കൊലപാതകിയെ കണ്ടെത്തുവാൻ പോലീസും പരാജയപ്പെട്ടിരുന്നു. കൊലപാതകിയിലേക്ക് നയിക്കുന്ന യാതൊരു തുമ്പും ലഭിച്ചിരുന്നുമില്ല. സിസിടിവിയോ മറ്റു ആധുനിക സംവിധാനങ്ങൾ ഒന്നുമില്ല, എന്തിനേറെ പറയുന്നു എതിരെ വരുന്ന മനുഷ്യന്റെ മുഖം കാണാൻ പോലും വഴിവിളക്കുകളോ അവിടെ ഉണ്ടായിരുന്നില്ല. ഒരു ഗ്രാമത്തെ മുഴുവൻ ഞെട്ടലിൽ ആഴ്ത്തിയ കൊലപാതകം ആയിട്ട് പോലും പോലീസ് ഈ കേസിന് വേണ്ടത്ര പ്രാധാന്യം നൽകിയില്ല.

ലീ വാൻ കൊല്ലപ്പെട്ട് ഏതാനം ആഴ്ചകൾക്ക് ഉള്ളിൽ തന്നെ മറ്റൊരു സ്ത്രീയും കൊല്ലപ്പെടുന്നു. ഒക്‌ടോബർ 20, പാർക്ക് ഹ്യുൻ-സൂക്ക് എന്ന ഇരുപത്തിയഞ്ചുകാരിയെ കാണാതെയാകുന്നു. പാർക്ക് ഹ്യുനിനെ കാണാതെയായി മൂന്ന് ദിവസങ്ങൾക്ക് ശേഷം ഒരു കനാലിൽ നിന്നും ശവശരീരം കണ്ടുകിട്ടുന്നു. ലീ വാന്റെ കൊലപാതകത്തിന് സമാനമായിരുന്നു ഈ കൊലപാതകവും. അതോടെ ഈ രണ്ടു കൊലപാതകങ്ങൾക്ക് പിന്നിലും ഒരൊറ്റ മനുഷ്യൻ തന്നെ എന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേരുന്നു. എന്നാൽ പോലിസിന്റെ പക്കൽ നിഗമനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഈ കേസിലും പ്രതിയിലേക്ക് നയിക്കുന്ന യാതൊരു തെളിവും പോലീസിന് ലഭിക്കുന്നില്ല. ആദ്യ രണ്ടു കൊലപതകങ്ങളിലും അന്വേഷണം ചൂടുപിടിച്ച വേളയിൽ വീണ്ടും സമാന രീതിയിൽ ഒരു സ്ത്രീ കൂടി കൊല്ലപ്പെടുന്നു. ബലാത്സംഗം ചെയ്ത ശേഷം ഇരയുടെ അടിവസ്ത്രം കൊണ്ട് തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നു. പിന്നെയും സ്ത്രീകൾ കൊല്ലപ്പെടുന്നു. ഒരു വർഷ കാലയളവിനുള്ളിൽ 8 സ്ത്രീകൾ സമാനരീതിയിൽ കൊല്ലപ്പെടുന്നു. തങ്ങളുടെ മൂക്കിന്റെ തുമ്പത്ത് തുടരെ അരങ്ങേറിയ കൊലപതക പരമ്പരയിലെ കൊലയാളിയെ ഇരുട്ടിൽ തപ്പുകയായിരുന്നു പോലീസ്. സമാനരീതിയിലുള്ള കൊലപതകങ്ങൾ ഒരു സീരിയൽ കില്ലേറിന്റെ ചെയ്തികളാണ് എന്ന് ആദ്യമേ ബോധ്യപ്പെട്ടതുമാണ്. എന്നാൽ, അപ്രതീക്ഷിതമായി കൊലപാതകങ്ങൾക്ക് അറുതിയായി. കൊലപതകിയുടെ വേട്ട അവസാനിച്ചു എന്ന് കരുതി ആ ഗ്രാമം ഒന്ന് ആശ്വസിച്ചു.

കൃത്യം ഒരു വർഷത്തിന് ഇപ്പുറം വീണ്ടും ഒരു കൊലപാതകം കൂടി അരങ്ങേറുന്നു. 1988 സെപ്റ്റംബർ 16, വീട്ടിനുള്ളിൽ ഉറങ്ങി കിടന്ന പതിനാലുകാരി കൂടി കൊല്ലപ്പെട്ടിരിക്കുന്നു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹ്വാസോങിന് ഭീതിയിലാഴ്ത്തി കൊണ്ട് ആ കൊലപതാക്കി തിരിക്കെ എത്തി. എന്നാൽ ഇത്തവണ പോലീസിന് ഒരു കുറ്റവാളിയെ കിട്ടുന്നു. യൂൻ സുങ്-യെയോ എന്ന ഇരുപത്തിരണ്ടുകാരൻ. കാലിൽ മുടന്തുള്ള, നടക്കാൻ നന്നേ ബുദ്ധിമുട്ടിയ ഒരു സാധുമനുഷ്യൻ. പോലീസ് യൂൻ സുങ്-യെയോ കസ്റ്റഡിയിൽ എടുത്ത കുറ്റസമ്മതം നടത്താൻ ക്രൂരമായി മർദിക്കുന്നു. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന ആ മനുഷ്യ ഏറ്റുപറഞ്ഞിട്ടും പോലീസ് അതൊന്നും വക വയ്ക്കുന്നില്ല. നിരന്തരമുള്ള പീഡനങ്ങൾക്ക് ഒടുവിൽ യൂൻ സുങ്-യെയോ കുറ്റസമ്മതം നടത്തുന്നു. താനാണ് ആ പതിനാലുകാരിയെ കൊലപ്പെടുത്തിയത് എന്ന് ഏറ്റുപറയുന്നു.

യൂൻ സുങ്-യെയോ കുറ്റം സമ്മതിച്ചതോടെ അയാളെ കോടതി ശിക്ഷിക്കുന്നു. ഒരിക്കലും ചെയ്യാത്ത കുറ്റത്തിന് അയാൾ ശിക്ഷിക്കപ്പെട്ടു. അപ്പോഴും പോലീസിന് ഒരു കേസിൽ മാത്രമേ യൂൻ സുങ്-യെയോ പ്രതിചേർക്കുവാൻ കഴിഞ്ഞുള്ളു. അപ്പോഴും പോലീസിന് മുന്നിൽ വീണ്ടും അവശേഷിച്ചത് നിരവധി കൊലക്കേസുകളാണ്. യൂൻ സുങ്-യെയോയെ പോലീസ് അറസ്റ്റ് ചെയ്ത രണ്ടു വർഷത്തേക്ക് കൊലപാതക പരമ്പരകൾ വീണ്ടും ശമിക്കുന്നു. 1990 നവംബർ 15 ന് വീണ്ടും ഒരു സ്ത്രീ കൂടി സമാന രീതിയിൽ കൊലപ്പെടുന്നു. പിന്നെയും സ്ത്രീകളെ ഇരുട്ടിന്റെ മറവിൽ ഒളിഞ്ഞിരുന്ന കൊലപാതകി കൊന്നു തള്ളി. കൊലപതാകയുടെ കൈകളിൽ നിന്നും രക്ഷപ്പെട്ട ചിലരുടെ സഹായത്തോടെ പ്രതിയുടെ രേഖാചിത്രം തയ്യാറാകുന്നു. രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിൽ ഒട്ടനവധി മനുഷ്യരെ പോലീസ് കസ്റ്റഡിയിലെടുക്കുന്നു. എന്നാൽ പ്രതിയെ കണ്ടെത്തുവാൻ സാധിച്ചില്ല.

1994 ജനുവരി 15, ഭാര്യ സഹോദരിയെ ബലാത്സംഗം ചെയത് കൊലപ്പെടുത്തിയ കേസിൽ ലീ ചുൻ-ജെ (Lee Choon-jae) എന്ന യുവാവ് അറസ്റ്റിലാകുന്നു. ലീ ചുൻ-ജെ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ കോടതി അയാളെ വധശിക്ഷയ്ക്ക് വിധിക്കുന്നു. എന്നാൽ പിൽകാലത്ത് അത് ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു. ആദ്യ കൊലപാതകത്തിന് ഏകദേശം 33 വർഷങ്ങൾക്ക് ശേഷം, 2019 ൽ, ആധുനിക ഡിഎൻഎ വിശകലന രീതികൾ ഉപയോഗിച്ച് വീണ്ടും ഹ്വാസോങ് കൊലപാതകം അന്വേഷിക്കാൻ ദക്ഷിണ കൊറിയൻ പോലീസ് തീരുമാനിക്കുന്നു. കുറ്റകൃത്യങ്ങൾ നടന്ന സ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകൾ ഇരകളുടെ വസ്ത്രങ്ങളും, മറ്റ് സംരക്ഷിത വസ്തുക്കളും ഉൾപ്പെടെ അവർ വീണ്ടും പരിശോധിച്ചു. ഇരകളിൽ ഒരാളിൽ നിന്നും കണ്ടുകിട്ടിയ ബീജങ്ങൾ പോലീസ് വീണ്ടും പരിശോധിക്കുന്നു, ഒടുവിൽ പോലീസ് പ്രതിയെ കണ്ടെത്തുന്നു. 1994 ൽ പിടിയിലായ ലീ ചുൻ-ജെയുടെ ബീജത്തിന്റെ സമിപിളുമായി ഇത് മച്ചാകുന്നു. അതോടെ പോലീസ് ലീ ചുൻ-ജെയെ ചോദ്യം ചെയുന്നു. ഭാര്യ സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ലീ ചുൻ-ജെ യാതൊരു കൂസലുമില്ലാതെ താൻ തന്നെയാണ് ഹ്വാസോങിലെ സ്ത്രീകളെ കൊലപ്പെടുത്തിയ കൊലയാളി എന്ന് സമ്മതിക്കുന്നു. താൻ നടത്തിയ ഓരോ കൊലപാതക രീതിയും അയാൾ വിവരിക്കുന്നു. ലീ ചുൻ-ജെയാണ് കൊലപതാക്കി എന്ന് തെളിഞ്ഞിട്ടും അയാളെ കോടതിക്ക് ശിക്ഷിക്കാൻ സാധിച്ചില്ല.

ഹ്വാസോങ്ങിലെ കൊലപാതകങ്ങൾക്ക് ലീ ചുൻ-ജെയെ ശിക്ഷിക്കാനുള്ള പരിമിതികളുടെ ചട്ടം 2006 ൽ അവസാനിച്ചിരുന്നു. എന്നാൽ ലീ ചുൻ-ജെ കുറ്റക്കാരാണ് എന്ന് തെളിയിക്കപ്പെട്ടതോടെ ചെയ്യാത്ത കുറ്റത്തിന് 20 വർഷം ജയിലിൽ കഴിയേണ്ടി വന്ന യൂൻ സുങ്-യെയോ മോചിതനാകുന്നു. പതിഞ്ചോളം സ്ത്രീകളെ കൊന്നു തള്ളിയിട്ടും ഒരൊറ്റ കേസിനും മാത്രമാണ് ലീ ചുൻ-ജെ ശിക്ഷിക്കപ്പെട്ടത്. എന്നാൽ ചെയ്യാത്ത തെറ്റിന് മറ്റൊരു മനുഷ്യന് സ്വന്തം ജീവിതം തന്നെ വിലനൽകേണ്ടി വന്നു.

Related Stories

No stories found.
Times Kerala
timeskerala.com