

ബെയ്റൂട്ട്: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിർത്തൽ നിരീക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര സമിതി യോഗം ചേരാനിരിക്കെ, ദക്ഷിണ ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു (Lebanon-Israel conflict ). ബിന്റ് ജ്ബെയിലിലെ കഫർ ദുനിനിലുള്ള ഒരു വീടിന് നേരെയാണ് ചൊവ്വാഴ്ച ആക്രമണമുണ്ടായതെന്ന് ലെബനനിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്തു.
ഹിസ്ബുള്ളയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നത്. ബുധനാഴ്ച ഫ്രാൻസ്, ഇസ്രായേൽ, ലെബനൻ, അമേരിക്ക, ഐക്യരാഷ്ട്രസഭ (UNIFIL) എന്നിവയുടെ പ്രതിനിധികൾ പങ്കെടുക്കുന്ന നിർണ്ണായക യോഗം നടക്കാനിരിക്കെയാണ് ഈ പ്രകോപനം.
2024 നവംബറിൽ വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം ഇസ്രായേൽ നടത്തിയ വിവിധ ആക്രമണങ്ങളിൽ ലെബനനിൽ ഇതുവരെ 300-ലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 127 പേർ സാധാരണക്കാരാണ്. കഴിഞ്ഞ ദിവസം സിദോൻ നഗരത്തിന് സമീപമുള്ള ഗാസിയേയിലെ ഒരു ബഹുനില കെട്ടിടം ഇസ്രായേൽ ബോംബിംഗിൽ പൂർണ്ണമായും തകർന്നിരുന്നു.
ഇസ്രായേലിന്റെ ഇത്തരം നടപടികൾ മേഖലയിലെ സംഘർഷം കുറയ്ക്കാൻ നടത്തുന്ന അന്താരാഷ്ട്ര ശ്രമങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ കുറ്റപ്പെടുത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ കഴിഞ്ഞ ആഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ആക്രമണങ്ങൾ വർദ്ധിച്ചതെന്ന് സുരക്ഷാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ദക്ഷിണ ലെബനനിൽ സമാധാന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന യുഎൻ സമാധാന സേനയുടെ (UNIFIL) പരിസരങ്ങളിലും ഇസ്രായേൽ വെടിവെപ്പും ഷെല്ലാക്രമണവും തുടരുന്നതായി ഐക്യരാഷ്ട്രസഭ വക്താവ് സ്റ്റീഫൻ ദുജാറിക് ആശങ്ക രേഖപ്പെടുത്തി. ഹിസ്ബുള്ളയെ നിരായുധീകരിക്കുന്നത് സംബന്ധിച്ച് ലെബനൻ മന്ത്രിസഭ ഈ ആഴ്ച അവസാനം ചർച്ച നടത്താനിരിക്കെയാണ് നിലവിലെ സാഹചര്യം സങ്കീർണ്ണമാകുന്നത്.
Israeli forces killed two people in a strike on a home in southern Lebanon’s Bint Jbeil district on Tuesday, occurring just one day before a high-level international committee was scheduled to meet to monitor the existing ceasefire. The escalation follows reports of intensified military actions despite the November 2024 truce, with Lebanese President Joseph Aoun accusing Israel of intentionally undermining diplomatic efforts to stabilize the region. Meanwhile, United Nations officials have raised alarms over Israeli fire impacting areas near peacekeeper positions, as the Lebanese government simultaneously faces immense pressure to move forward with the disarmament of Hezbollah.