

നയ്പിഡാവ്: മ്യാൻമറിൻ്റെ (Myanmar) പടിഞ്ഞാറൻ റാഖൈൻ സംസ്ഥാനത്തെ ഒരു പ്രധാന ആശുപത്രിക്ക് നേരെ ഭരണകൂടത്തിൻ്റെ വ്യോമാക്രമണം. ആക്രമണത്തിൽ
കുറഞ്ഞത് 30 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ രോഗികളും ഉൾപ്പെടുന്നു. 70 ൽ അധികം പേർക്ക് പരിക്കേറ്റതായും വിമത ഗ്രൂപ്പുകളും ദൃക്‌സാക്ഷികളും അറിയിച്ചു.
റാഖൈനിലെ മ്രൗക് യു (Mrauk U) ടൗൺഷിപ്പിലെ ആശുപത്രിക്ക് നേരെയാണ് ബുധനാഴ്ച രാത്രി സൈനിക വിമാനം ബോംബിട്ടത്. ആശുപത്രി പൂർണ്ണമായും തകർന്നു.
ഈ ടൗൺഷിപ്പ് കഴിഞ്ഞ വർഷം മുതൽ ഭരണകൂടത്തിനെതിരെ പോരാടുന്ന വിമത ഗ്രൂപ്പായ അരകൻ ആർമിയുടെ നിയന്ത്രണത്തിലാണ്. പ്രദേശത്ത് ഏറ്റുമുട്ടലുകളൊന്നും ഉണ്ടായിരുന്നില്ലെന്നും അരകൻ ആർമി വക്താവ് പറഞ്ഞു. 300 കിടക്കകളുള്ള ആശുപത്രിയിൽ ആക്രമണം നടക്കുമ്പോൾ ധാരാളം രോഗികളുണ്ടായിരുന്നു. നേരിട്ടുള്ള ബോംബ് പതിച്ചതാണ് ഇത്രയധികം ആളപായത്തിന് കാരണം.
2021-ലെ അട്ടിമറിക്ക് ശേഷം വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഭരണകൂടം വ്യോമാക്രമണം വർദ്ധിപ്പിച്ചിട്ടുണ്ട്. 2024-ൽ ആകെ 1,716 വ്യോമാക്രമണങ്ങളാണ് നടന്നതെങ്കിൽ, ഈ വർഷം ജനുവരി മുതൽ നവംബർ വരെ മാത്രം 2,165 വ്യോമാക്രമണങ്ങൾ നടന്നതായി ആംഡ് കോൺഫ്ലിക്റ്റ് ഡാറ്റാ പ്രോജക്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
At least 30 people were killed, including patients, and over 70 were injured after Myanmar's ruling junta carried out an airstrike on a major hospital in the western Rakhine state's Mrauk U township. The rebel group, the Arakan Army, which controls the township, confirmed the attack, stating the 300-bed hospital was completely destroyed due to a direct hit.