

വാഷിംഗ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി താൻ നടത്തിയ ഇമെയിൽ സംഭാഷണങ്ങൾ പരസ്യമായതിനെ തുടർന്ന്, മുൻ ഹാർവാർഡ് പ്രസിഡൻ്റ് ലാറി സമ്മേഴ്‌സ് (Larry Summers) ക്ഷമാപണം നടത്തി. പൊതുരംഗത്തെ പ്രവർത്തനങ്ങളിൽ നിന്ന് താൽക്കാലികമായി സമ്മേഴ്‌സ് വ്യക്തമാക്കി. "എൻ്റെ പ്രവർത്തനങ്ങളിൽ ഞാൻ അഗാധമായി ലജ്ജിക്കുന്നു, ഇത് വരുത്തിവെച്ച വേദന ഞാൻ തിരിച്ചറിയുന്നു. മിസ്റ്റർ എപ്‌സ്റ്റീനുമായി ആശയവിനിമയം തുടർന്നു എന്ന എൻ്റെ തെറ്റായ തീരുമാനത്തിൻ്റെ പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു," സിബിഎസ് ന്യൂസ് പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ സമ്മേഴ്‌സ് പറഞ്ഞു.
എപ്സ്റ്റീന്റെ എസ്റ്റേറ്റിൽ നിന്നുള്ള യുഎസ് ഹൗസ് കമ്മിറ്റി ഓൺ ഓവർസൈറ്റ് കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ 20,000 പേജുള്ള രേഖകളിൽ സമ്മേഴ്‌സും എപ്‌സ്റ്റീനും തമ്മിലുള്ള ഇമെയിൽ സംഭാഷങ്ങൾ ഉൾപ്പെടുന്നു. 2017 മുതൽ 2019 വരെ നീണ്ടുനിന്ന ഇരുവരും തമ്മിലുള്ള സംഭാഷങ്ങൾ അമേരിക്കയുടെ വിദേശനയം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസിഡന്റായ ആദ്യ കാലാവധി, വ്യക്തിപരമായ കാര്യങ്ങൾ എന്നിവയെ കുറിച്ച് ചർച്ച ചെയ്യുന്നതാണ്. 2017-ലെ ഒരു ഇമെയിലിൽ, ശതകോടീശ്വരനും തൻ്റെ സുഹൃത്തുമായ തോമസ് ബാരാക്ക് ജൂനിയറിന്, രാഷ്ട്രീയ ലോബിയിസ്റ്റായ പോൾ മനാഫോർട്ടുമായുള്ള ബന്ധത്തെക്കുറിച്ച് പത്രങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ സമ്മേഴ്‌സ് പറഞ്ഞിരുന്നു.
സ്ത്രീകളെക്കുറിച്ചുള്ള വിവാദപരമായ പരാമർശങ്ങൾ
2001 മുതൽ 2006 വരെ ഹാർവാർഡ് പ്രസിഡൻ്റായിരുന്നപ്പോൾ, സ്ത്രീകളെക്കുറിച്ച് നടത്തിയ പരാമർശങ്ങളെ തുടർന്ന് സമ്മേഴ്‌സിന് രാജി വെക്കേണ്ടി വന്നിരുന്നു. പത്ത് വർഷത്തിനു ശേഷവും, സ്ത്രീകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചില നിലപാടുകൾ അദ്ദേഹത്തിന്റെ ഇമെയിലുകളിൽ പ്രതിഫലിച്ചു. 2017-ലെ ഒരു ഇമെയിലിൽ, "ലോകത്തിലെ പകുതി ഐക്യു സ്ത്രീകളുടെ കൈവശമാണുള്ളത്" എന്ന് താൻ നിരീക്ഷിച്ചതായി സമ്മേഴ്‌സ് എപ്‌സ്റ്റീനോട് പറയുന്നുണ്ട്. #MeToo പ്രസ്ഥാനം ഉച്ചസ്ഥായിയിലായിരുന്ന 2017 ൽ ലൈംഗിക ദുരുപയോഗ ആരോപണങ്ങളെത്തുടർന്ന് പ്രമുഖ പൊതു വ്യക്തികൾ രാജിവച്ചതിലുള്ള തന്റെ അതൃപ്തി സമ്മേഴ്‌സ് രേഖപ്പെടുത്തിയിരുന്നു.
പൊതു പ്രതിബദ്ധതകളിൽ നിന്ന് വിട്ടുനിൽക്കും
പ്രസിഡൻ്റ് ബിൽ ക്ലിൻ്റൻ്റെ കീഴിൽ ട്രഷറി സെക്രട്ടറിയായും പ്രസിഡൻ്റ് ബരാക് ഒബാമയുടെ ഉപദേഷ്ടാവായും പ്രവർത്തിച്ച വ്യക്തിയാണ് സമ്മേഴ്‌സ്. നിലവിൽ ഓപ്പൺഎഐയുടെ ബോർഡ് അംഗമാണ് അദ്ദേഹം. "എൻ്റെ അദ്ധ്യാപനപരമായ കടമകൾ തുടരുമ്പോൾ തന്നെ, എനിക്ക് ഏറ്റവും അടുത്ത ആളുകളുമായുള്ള ബന്ധം നന്നാക്കാനും വിശ്വാസം വീണ്ടെടുക്കാനുമുള്ള എൻ്റെ വിശാലമായ ശ്രമത്തിൻ്റെ ഭാഗമായി പൊതുരംഗത്തെ എൻ്റെ പ്രതിബദ്ധതകളിൽ നിന്ന് ഞാൻ പിന്മാറും," അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Former Harvard President Larry Summers has issued an apology and announced he will be stepping back from public engagements after his private email exchanges with convicted sex offender Jeffrey Epstein were made public. t.