ഇന്തോനേഷ്യയിലെ ജാവാ ദ്വീപിൽ മണ്ണിടിച്ചിൽ; 2 മരണം, 21 പേരെ കാണാതായി | Landslide

Landslide
Published on

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവാ ദ്വീപിൽ മണ്ണിടിച്ചിൽ (Landslide). മധ്യ ജാവ പ്രവിശ്യയിലെ സിലകാപ്പ് ജില്ലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വ്യാഴാഴ്ച വൈകുന്നേരം ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ടുപേർ മരിക്കുകയും 21 ഓളം പേരെ കാണാതെയായി എന്ന് റിപ്പോർട്ട്. മേഖലയിൽ ദിവസങ്ങളോളം പെയ്ത കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്. സിലകാപ്പ് ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്.

കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. 23 പേരെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നുണ്ടെന്നും, രക്ഷാപ്രവർത്തനത്തിനായി കനത്ത യന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ദേശീയ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. ഒക്ടോബർ മുതൽ മാർച്ച് വരെ നീളുന്ന വാർഷിക മൺസൂൺ കാലം ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും പതിവായി കാരണമാകാറുണ്ട്.

Summary

A landslide on Indonesia's Java island has resulted in at least two deaths and 21 people missing in Central Java province.

Related Stories

No stories found.
Times Kerala
timeskerala.com