ലബൂബു കളിപ്പാട്ട നിർമ്മാണ ശാലകളിൽ തൊഴിലാളി ചൂഷണം; നിർമ്മാണ ശാലകളിൽ കുട്ടികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതായി റിപ്പോർട്ട് | Labubu Workers Exploitation
ബീജിംഗ്: ലോകമെമ്പാടും തരംഗമായ 'ലബൂബു' കളിപ്പാട്ടങ്ങളുടെ നിർമ്മാണ ശാലകളിൽ അതിരൂക്ഷമായ തൊഴിലാളി ചൂഷണം നടക്കുന്നതായി റിപ്പോർട്ട് (Labubu Workers Exploitation). ചൈനയിലെ ഷുൻജിയ ടോയ്‌സ് എന്ന ഫാക്ടറിയിൽ 16 നും 18 നും ഇടയിൽ പ്രായമുള്ള കൗമാരക്കാരെ നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ജോലി ചെയ്യിപ്പിക്കുന്നുണ്ടെന്ന് 'ചൈന ലേബർ വാച്ച്' (CLW) എന്ന എൻജിഒ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ലബൂബു കളിപ്പാട്ടങ്ങളുടെ നിർമ്മാതാക്കളായ പോപ്പ് മാർട്ടിന് (Pop Mart) ഉൽപ്പന്നങ്ങൾ നൽകുന്ന പ്രധാന സ്ഥാപനങ്ങളിലൊന്നാണിത്.
തൊഴിലാളികളെക്കൊണ്ട് ശൂന്യമായ കരാർ പത്രങ്ങളിൽ ഒപ്പിടുവിക്കുക, പ്രതിമാസം 100 മണിക്കൂറിലധികം അധിക ജോലി ചെയ്യിപ്പിക്കുക തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങൾ ഇവിടെ നടക്കുന്നുണ്ട്. ഓരോ സംഘവും പ്രതിദിനം കുറഞ്ഞത് 4,000 കളിപ്പാട്ടങ്ങളെങ്കിലും നിർമ്മിക്കണമെന്ന അപ്രായോഗികമായ ലക്ഷ്യമാണ് ഫാക്ടറി അധികൃതർ നൽകുന്നത്. ആഗോളതലത്തിൽ ലബൂബു കളിപ്പാട്ടങ്ങൾക്ക് ആവശ്യക്കാർ ഏറിയതോടെ നിർമ്മാണ സമ്മർദ്ദം തൊഴിലാളികളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും നിയമലംഘനം കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും പോപ്പ് മാർട്ട് അറിയിച്ചു.
A labor rights NGO, China Labor Watch, has exposed severe worker exploitation at a Chinese factory producing the globally popular Labubu toys. The investigation revealed that workers, including teenagers aged 16 to 18, are subjected to excessive overtime, unrealistic production targets, and are forced to sign blank employment contracts. While Pop Mart has promised an investigation into its supplier, the report highlights the growing human cost behind the massive demand for these trendy collectibles.

