സിറിയൻ സൈന്യത്തിൽ ചേരാൻ കുർദിഷ് സേന; നിർണ്ണായക ചർച്ചകൾ അവസാന ഘട്ടത്തിൽ, സമയപരിധി നീട്ടാൻ സമ്മർദ്ദം| Kurdish Force

ലയനം പരാജയപ്പെട്ടാൽ സിറിയയിൽ വീണ്ടും ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടാനും തുർക്കി സൈനിക ഇടപെടൽ നടത്താനും സാധ്യതയുണ്ട്
 Kurdish Force
Updated on

ദമാസ്കസ്: സിറിയയിലെ പുതിയ സർക്കാരും കുർദിഷ് നേതൃത്വത്തിലുള്ള (Kurdish Force) സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സും (SDF) തമ്മിലുള്ള സൈനിക ലയന കരാർ നടപ്പിലാക്കാൻ തീവ്രശ്രമം. ഡിസംബർ 31-നകം ലയന പ്രക്രിയയിൽ പുരോഗതി കാണിക്കണമെന്ന സമയപരിധി അവസാനിക്കാനിരിക്കെ, അമേരിക്കയുടെ മധ്യസ്ഥതയിൽ ചർച്ചകൾ ഊർജ്ജിതമാക്കി.

ഏകദേശം 50,000 സൈനികരുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴസിനെ സിറിയൻ ദേശീയ സേനയുടെ മൂന്ന് പ്രധാന ഡിവിഷനുകളായി പുനഃസംഘടിപ്പിക്കാനാണ് പുതിയ നിർദ്ദേശം. ഇതിനായി സിറിയൻ ഇടക്കാല സർക്കാർ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിന്ഔദ്യോഗിക പ്ലാൻ കൈമാറി. എണ്ണസമ്പന്നമായ വടക്കുകിഴക്കൻ സിറിയയുടെ നിയന്ത്രണവും സൈനിക കമാൻഡും വിട്ടുകൊടുക്കാൻ കുർദിഷ് വിഭാഗം മടിക്കുന്നു. അതേസമയം, ലയനം വൈകുന്നത് അംഗീകരിക്കാനാവില്ലെന്നും തങ്ങളുടെ ക്ഷമ നശിക്കുകയാണെന്നും അയൽരാജ്യമായ തുർക്കി മുന്നറിയിപ്പ് നൽകി. 2024 ഡിസംബറിൽ ബഷർ അൽ അസദ് ഭരണകൂടം വീണതിനെത്തുടർന്ന് അഹമ്മദ് അൽ ഷറയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റു. മാർച്ചിൽ ഒപ്പിട്ട കരാർ പ്രകാരം ഈ വർഷാവസാനത്തോടെ എല്ലാ സേനകളും ഒരൊറ്റ കുടക്കീഴിൽ വരണമെന്നാണ് വ്യവസ്ഥ.

ലയനം പരാജയപ്പെട്ടാൽ സിറിയയിൽ വീണ്ടും ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടാനും തുർക്കി സൈനിക ഇടപെടൽ നടത്താനും സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ ഭയപ്പെടുന്നു. ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിൽ സമയപരിധി 2026 പകുതി വരെ നീട്ടാനും സാധ്യതയുണ്ട്.

Summary

Syrian, Kurdish, and U.S. officials are in a race against time to implement a deal integrating the Syrian Democratic Forces (SDF) into the national army before the December 31 deadline. Damascus has proposed reorganizing the 50,000-strong SDF into three military divisions, while the U.S. facilitates talks to maintain stability in the post-Assad era. Meanwhile, Turkey has warned that its patience is running out, threatening military action if the integration process continues to stall.

Related Stories

No stories found.
Times Kerala
timeskerala.com