നേപ്പാൾ : നേപ്പാളിലെ വൈദ്യുതി ബോര്‍ഡിന്റെ മുന്‍ മാനേജിംഗ് ഡയറക്ടറായ കുല്‍ മാന്‍ ഗീസിംഗിനെ ഇടക്കാല പ്രധാനമന്ത്രിയായി നിര്‍ദ്ദേശിച്ച് ജെന്‍ സി പ്രക്ഷോഭകാരികള്‍. പ്രക്ഷോഭകരുമായി സൈനിയ മേധാവി പല തവണ ചർച്ചകൾ നടത്തി. എത്രയും വേഗം അടുത്ത ഭരണ നേതൃത്വത്തെ തിരഞ്ഞെടുക്കണമെന്ന് പ്രസിഡന്റ് രാം ചന്ദ്ര പൌഡൽ ആഹ്വാനം ചെയ്തു.
അതേസമയം സോഷ്യല്‍ മീഡിയ നിരോധനത്തെ തുടര്‍ന്ന് നേപ്പാളില്‍ ആളിപ്പടര്‍ന്ന പ്രക്ഷോഭം ശാന്തമാകുന്നുണ്ട് . എന്നാല്‍ സമാധാനം പുനഃ സ്ഥാപിക്കാനായി നേപ്പാള്‍ സൈന്യം പ്രഖ്യാപിച്ച കര്‍ഫ്യൂ തുടരുകയാണ്. തലസ്ഥാനത്തെ പ്രദേശവാസികളോട് വീടുകളില്‍ തന്നെ തുടരാനും ആവശ്യ സാധനങ്ങള്‍ മാത്രം വാങ്ങാന്‍ പുറത്തിറങ്ങിയാല്‍ മതിയെന്ന് സൈന്യം നിര്‍ദേശിച്ചു.
പ്രക്ഷോഭത്തിൽ 31 പേർ മരിച്ചതായി നേപ്പാൾ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ച 25 പേരെ തിരിച്ചറിഞ്ഞെങ്കിലും പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. തെക്കുകിഴക്കൻ കാഠ്മണ്ഡുവിലെ ജയിലിൽ നിന്നും ചാടിയ തടവുകാർക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പിൽ 2 പേർ മരിച്ചു. 12 പേർക്ക് പരുക്കേറ്റു. സംഘർഷത്തിനിടെ 15000 ത്തോളം പേർ ജയിൽ ചാടിയതായാണ് റിപ്പോർട്ട്. അതിൽ 200 പേരെ പിടികൂടി. 60 ഓളം പേരെ ഇന്ത്യൻ അതിർത്തി കളിൽ നിന്നാണ് പിടികൂടിയത്.