ഒരു ഗ്രാമത്തോളം മാത്രം ജനസംഖ്യ, വത്തിക്കാൻ മുതൽ സാൻ മറിനോ വരെ; അറിയാം ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളെ കുറിച്ച് | World's Smallest Nations

Smallest Nations
Published on

നമ്മുടെ ഭൂമിയിൽ ആകെമൊത്തം 800 കോടിമനുഷ്യരാണ് ഉള്ളത്. ആഗോള ജനസംഖ്യയിൽ  17.78% ത്തോളം വരും നമ്മുടെ ഇന്ത്യയുടെ സംഭാവന. ലോകത്തിൽ ഏറ്റവും കൂടുതൽ മനുഷ്യർ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ, തൊട്ടു പിന്നാലെ തന്നെയുണ്ട് ചൈനയും. ഇന്ത്യയയെയും ചൈനയെയും പോലെയുള്ള ഭീമൻ രാജ്യങ്ങളുടെ പകുതിയുടെ പകുതിയിൽ താഴെമാത്രം ജനസംഖ്യയുള്ള രാജ്യങ്ങളുമുണ്ട് നമ്മുടെ ലോകത്ത്. ചെറിയ ഭൂവിസ്തൃതി, പരിമിതമായ വിഭവങ്ങൾ, ഭൗമസ്ഥിതി, രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവ കാരണം താരതമ്യേനെ വലിപ്പം കുറഞ്ഞ കുഞ്ഞൻ രാജ്യങ്ങൾ നിരവധിയാണ്. ഇവ വെറും ചെറിയ രാജ്യങ്ങളല്ല; സമ്പന്നമായ ചരിത്രവും, വ്യത്യസ്തമായ സംസ്കാരങ്ങളും, അവയുടെ വലിപ്പത്തെ വെല്ലുവിളിക്കുന്ന പ്രതിരോധശേഷിയുമുള്ള അതുല്യ സമൂഹങ്ങളാണ്. എങ്കിൽ പിന്നെ ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള അഞ്ച് രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കിയാലോ. (World's Smallest Nations)

1. വത്തിക്കാൻ സിറ്റി (Vatican City)

ജനസംഖ്യയുടെ കാര്യത്തിൽ ഏറ്റവും ചെറിയ രാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ് വത്തിക്കാൻ. ഇറ്റലിയിലെ റോമിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വതന്ത്ര നഗര-രാജ്യമാണ് വത്തിക്കാൻ സിറ്റി. റോമൻ കത്തോലിക്കാ സഭയുടെ ആസ്ഥാനം കൂടിയാണ് ഇവിടം. വിസ്തീർണ്ണത്തിലും ജനസംഖ്യയിലും ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാര രാഷ്ട്രമാണിത്. 2024 ലെ കണക്കുകൾ പ്രകാരം 882 മനുഷ്യരാണ് ഈ കുഞ്ഞൻ രാജ്യത്ത് ജീവിക്കുന്നത്. ചുരുക്കം പറഞ്ഞാൽ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യത്തിൽ ആയിരത്തിൽ താഴെയാണ് ജനസംഖ്യ.

2. ടുവാലു (Tuvalu)

ജനസംഖ്യയുടെ കാര്യത്തിൽ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് ടുവാലു. ഓസ്ട്രേലിയക്കും ഹവായിക്കും മധ്യേ, വെറും 26 ചതുരശ്ര കിലോമീറ്ററോളം വിസ്തൃതിയുള്ള ഒൻപത് ചെറു കൊറൽ ദ്വീപുകളുടെയും തടാകങ്ങളുടെയും കൂട്ടായ്മയാണ്.  പന്ത്രണ്ടായിരത്തിൽ താഴെയാണ് ഇവിടുത്തെ ജനസംഖ്യ.

3. നൗറു (Nauru)

മൈക്രോനേഷ്യയിലെ ഒരു ചെറിയ ദ്വീപ് രാഷ്ട്രമാണ് നൗറു. 21 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ രാജ്യം ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ചെറിയ രാജ്യമാണ്. അകെ മൊത്തം 12000 ത്തോളം മനുഷ്യരാണ് ഇവിടെ പറക്കുന്നത്. ഒരുകാലത്ത് ഈ ദ്വീപ് ഫോസ്ഫേറ്റ് കൊണ്ട് സമ്പന്നമായിരുന്നു, എന്നാൽ പതിറ്റാണ്ടുകളുടെ ഖനനം ഈ ദ്വീപിലെ 80% ഭൂമിയും ഉപയോഗശൂന്യമായി.

4. പലയു (Palau)

പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന പലാവു, 500-ലധികം ദ്വീപുകൾ ചേർന്ന ഒരു ദ്വീപ് രാജ്യമാണ്. ഏകദേശം 18,000 ജനസംഖ്യയുള്ള ഇത് സമുദ്ര ജൈവവൈവിധ്യത്തിന്റെ പറുദീസയാണ്. സമുദ്ര സംരക്ഷണത്തിന് ലോകത്തിന് മാതൃകയായി മാറിയ രാജ്യം കൂടിയാണ് പലയു. പലാവു ഒരു പ്രശസ്ത വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. റോക്ക് ഐലൻഡ്സ് സതേൺ ലഗൂൺ, ജെല്ലിഫിഷ് തടാകം, രണ്ടാം ലോക മഹായുദ്ധത്തിന്റെ അവശിഷ്ടങ്ങൾ എന്നിവയാണ് ഇവിടുത്തെ ശ്രദ്ധേയമായ ആകർഷണങ്ങൾ.

5. സാൻ മറിനോ (San Marino)

ഇറ്റലിയിലെ വടക്കൻ ഭാഗത്താണ് സാൻ മറിനോ സ്ഥിതി ചെയ്യുന്നത്. സാൻ മറിനോ പൂർണ്ണമായും ഇറ്റലിയാൽ ചുറ്റപ്പെട്ട ചെറു രാജ്യമാണ്. വത്തിക്കാൻ സിറ്റി, മൊണാക്കോ എന്നിവയ്ക്ക് ശേഷം യൂറോപ്പിലെ മൂന്നാമത്തെ ചെറിയ രാജ്യവും, ലോകത്തിലെ അഞ്ചാമത്തെ ചെറിയ രാജ്യവുമാണിത്. 33,977 മാണ് സാൻ മറിനോയുടെ ജനസംഖ്യ.

Related Stories

No stories found.
Times Kerala
timeskerala.com