ഭൂമിയിലെ അന്യഗ്രഹ ദ്വീപ്: ചോരയൊഴുകുന്ന മരങ്ങളും ആനക്കാൽ ചെടികളും, ഭൂമിയിൽ മറ്റെവിടെയും കാണാനാകാത്ത ജീവജാലങ്ങളുടെ വിസ്മയ ലോകം; സൊകോട്ര| Socotra Island

Socotra Island
Published on

ഇന്നും ശാസ്ത്രത്തിന് പോലും ഉത്തരം കണ്ടെത്തുവാൻ കഴിയാത്ത പ്രപഞ്ച രഹസ്യങ്ങൾ ഏറെയാണ്. എത്രയെത്ര പ്രപഞ്ചരഹസ്യങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ശാസ്ത്രലോകം തേടുന്നത്. എന്നാൽ, പ്രപഞ്ച രഹസ്യങ്ങളെക്കാൾ നിഗൂഡമാണ് നമ്മുടെ ഭൂമി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? നമ്മുടെ ഭൂമിയിൽ ഇന്നും ആർക്കും പിടികൊടുക്കാത്ത വിസ്മയങ്ങൾ ഏറെയാണ്. എങ്കിൽ പിന്നെ നമ്മുടെ ഭൂമിയിലെ ഒരേ സമയം നിഗൂഢവും കൗതുകവുമായ ഒരിടത്തേക്ക് പോയാലോ. ഭൂമിയിലെ അന്യഗ്രഹ ദ്വീപ് (Alien island on Earth) എന്ന് അറിയപ്പെടുന്ന സൊകോട്ര ദ്വീപിലേക്കാണ് (Socotra Island) ഈ യാത്ര. ഭൂമിയിലെ അന്യഗ്രഹ ദ്വീപോ? അതെ, അന്യഗ്രഹത്തിൽ എത്തിയാൽ എങ്ങനെയുണ്ടാകുമോ അത്തരത്തിലുള്ള കാഴ്ച്ചകളാണ് ഈ ദ്വീപിലുള്ളത്.

റിപ്പബ്ലിക് ഓഫ് യമനിലെ ഒരു ദ്വീപസമൂഹമാണ് സൊകോട്ര. ഇന്ത്യൻ മഹാസമുദ്രത്തിലാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. നിഗൂഢതയുടെ നാടെന്നും, ഭൂമിയിലെ അന്യഗ്രഹ ദ്വീപ് എന്നുമാണ് ഈ ദ്വീപിനെ വിശേഷിപ്പിക്കുന്നത്. ഭൂമിയിലെ അപൂർവമായ സസ്യയങ്ങളും, പീഠഭൂമിയാലും ഇവിടം സമ്പന്നമാണ്. സൊകോട്രയുടെ ഹൃദയം തന്നെ വിചിത്ര വൃക്ഷങ്ങളാണ്. നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിന് മുൻപുള്ള ഒരു യുഗത്തിൽ നിന്ന് അടർത്തിയെടുത്തത് പോലെയാണ് ഈ ദ്വീപ്. അന്യഗ്രഹ ദ്വീപ് എന്നാണ് വിശേഷിപ്പിക്കുന്നത് എങ്കിലും ഇവിടെ ജനവാസമില്ല എന്ന് കരുതണ്ട. ഏകദേശം അറുപത്തിനായിരത്തിലധികം മനുഷ്യർ ഇവിടെ വസിക്കുന്നു. ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് സൂപ്പർ ഭൂഖണ്ഡമായ ഗോണ്ട്വാനയുടെ ഭാഗമായിരുന്നു ഈ ദ്വീപസമൂഹം എന്ന് കരുതുന്നു. മറ്റ് ഭൂഖണ്ഡങ്ങൾ അവയുടെ ഇന്നത്തെ രൂപം സ്വീകരിക്കുന്നതിന് വളരെക്കാലം മുൻപ് തന്നെ, മയോസീൻ യുഗത്തിലാണ് സൊകോട്ര ഗോണ്ട്വാനയിൽ നിന്നും പിളർന്നത്.

ഇവിടേക്ക് എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് ലോകം വിസ്മയത്തോടെ നോക്കുന്ന ഡ്രാഗൺ ബ്ലഡ് ട്രിയുടെ കാഴ്ച്ചകളിലേക്കാണ്. കുടയുടെ ആകൃതിയിലുള്ള ഈ മരണത്തിലെ കൊമ്പുകളോ ചില്ലകളോ ഒടിഞ്ഞാൽ രക്തത്തിന്റെ നിറത്തിലുള്ള ചുവന്ന സ്രവമാണ് പുറത്തുവരുന്നത്. പണ്ടുകാലത്ത് ഇത് വ്യാളിയുടെ രക്തമാണ് എന്നായിരുന്നു വിശ്വസിച്ചിരുന്നത്. ദ്വീപിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത ഇവിടെ മാത്രം കണ്ടു വരുന്ന ജീവവർഗങ്ങളാണ്. കരയിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്നത് കൊണ്ട് തന്നെ ഇവിടുത്തെ സസ്യജാലങ്ങളിൽ ഏകദേശം 37%, ഉരഗ ഇനങ്ങളിൽ 90%, കര ഒച്ചുകളിൽ 95% ഭൂമിയുടെ മറ്റെവിടെയും കാണുവാൻ സാധിക്കില്ല. 2008 ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സൊകോട്ര ഇടംപിടിക്കുകയുണ്ടായി. സൊകോട്രയിലെ വിചിത്രവും മനോഹരവുമായ സസ്യങ്ങളുടെ ലോകം ഡ്രാഗൺസ് ബ്ലഡ് ട്രീയിൽ അവസാനിക്കുന്നില്ല. വീർത്ത തടിയുള്ള "കുപ്പി മരം" (അഡീനിയം ഒബെസം), വെള്ളരി കുടുംബത്തിലെ ഏക വൃക്ഷ ഇനമായ വെള്ളരി മരം എന്ന പേരിൽ അറിയപ്പെടുന്ന ഡെൻഡ്രോസിയോസ് സോകോട്രാനസ് എന്നിവയും ഇവിടെ കാണുവാൻ സാധിക്കും. ആനയുടെ കാലുകൾ പോലെയുള്ള ചെടികളാണ് ഇവിടെ കാണേണ്ട കാഴ്ച. ഡെസേർട്ട് റോസ് ട്രീയെ കണ്ടാൽ ആനയുടെ കാലുകൾ പോലെയാണ് ഈ ചെടി.

എന്തുകൊണ്ട് 'അന്യഗ്രഹ ദ്വീപ്'?

പ്രകൃതിയുടെ വിസ്മയങ്ങൾ കൊണ്ട് നിറഞ്ഞ ഈ ദ്വീപിനെ ഭൂമിയിലെ അന്യഗ്രഹ ദ്വീപ് എന്ന് വിശേഷിപ്പിക്കാൻ പ്രധാനമായി രണ്ടു കാരണങ്ങളാണ് ഉള്ളത്. ഡ്രാഗൺസ് ബ്ലഡ് ട്രീ, കുപ്പി മരം, വെള്ളരി മരം തുടങ്ങിയ സസ്യങ്ങൾ അതിജീവനത്തിനായി വികസിപ്പിച്ചെടുത്ത രൂപങ്ങൾ ഭൂമിയിലെ സാധാരണ മരങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഒറ്റനോട്ടത്തിൽ മറ്റേതോ ഗൃഹത്തിൽ നിന്നും പറിച്ചു നട്ടത് പോലെയെ തോന്നു. ഇവിടുത്തെ സസ്യ-ജന്തുജാലങ്ങളിൽ ഭൂരിഭാഗവും ലോകത്ത് മറ്റൊരിടത്തും തന്നെ ഇല്ല. ഇവിടെ പരിണാമം മറ്റൊരു രീതിയിലാണ് സംഭവിച്ചതെന്ന വരെ തോന്നി പോകും. മറ്റ് ഭൂഖണ്ഡങ്ങളിൽ നിന്ന് പിളർന്ന് തീർത്തും ഒറ്റപ്പെട്ടു കഴിയുന്ന ഈ ദ്വീപിൽ സമയം പോലും നിലച്ചുപോയതയെ തോന്നു.

സൊകോട്രയിലേക്കുള്ള യാത്ര അല്പം ബുദ്ധിമുട്ടേറിയതാണ്. സ്ഥിരമായ അന്താരാഷ്ട്ര വിമാന സർവീസുകൾ കുറവായതിനാൽ ലൈസൻസുള്ള ഒരു ടൂർ ഓപ്പറേറ്റർ മുഖേനയാണ് ഇവിടേക്കുള്ള യാത്ര ക്രമീകരിക്കേണ്ടത്ത്. യെമനിൽ നിന്നും പരിമിതമായ വിമാന സർവീസുകൾ ഉണ്ട്.

Summary: Socotra Island, part of Yemen, is often called the "alien island on Earth" for its surreal landscapes and unique biodiversity. Nearly 35% of its plants and animals, like the iconic Dragon Blood Tree, are found nowhere else on the planet. Isolated for millions of years, the island remains one of Earth’s most mysterious and otherworldly natural wonders.

Related Stories

No stories found.
Times Kerala
timeskerala.com